വോട്ടെടുപ്പിന് പിന്നാലെ നഗരസഭാ ഉപാധ്യക്ഷന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ടെക്ക് അബ്ദുള്ളയെ ഐഎന്‍എല്ലില്‍ നിന്ന് പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് നടപടിയെന്നും പ്രാഥമികാംഗ്വത്വത്തില്‍ നിന്നാണ് പുറത്താക്കിയതെന്നും ജില്ലാ പ്രസിഡന്റ് എം. ഹമീദ് ഹാജിയും സെക്രട്ടറി അസീസ് കടപ്പുറവും അറിയിച്ചു. ഐഎന്‍എല്‍ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിനു വേണ്ടി നിലകൊ ണ്ടില്ലെന്നു മാത്രമല്ല, ഇവര്‍ക്കെതിരേ പ്രവര്‍ത്തിക്കുകയും ചെയ്തുവെന്നാണ് അബ്ദുള്ളയെതിരേയുള്ള പരാതി. നഗരസഭ മുന്‍ വൈസ് പേഴ്‌സണും ഐഎന്‍എല്‍ സ്ഥാനാര്‍ഥിയുമായ എല്‍. സുലൈഖയുമായി പോളിങ് ദിവസമായ ഇന്നലെ അബ്ദുള്ള വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടുവെന്നും പരാതിയുണ്ടായിരു ന്നു. സ്ഥാനാര്‍ഥി നിര്‍ണയ സമയം മുതല്‍ പാര്‍ട്ടി നേതൃത്വവുമായി നേരിയ അകല്‍ച്ചയിലായിരുന്നു അബ്ദുള്ള.

 

error: Content is protected !!