കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ലൈവായി നല്‍കുന്നതിനിടയില്‍ മാധ്യപ്രവര്‍ത്തകനെ തടസപ്പെടുത്തി യുഡിഎഫുകാര്‍ കയ്യേറ്റം ചെയ്തു . ന്യൂസ് 18 റിപ്പോര്‍ട്ടര്‍ കെ വി ബൈജുവിനു നേരെയാണ് കാഞ്ഞങ്ങാട് അജാനുര്‍ പഞ്ചായത്തിലെ ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറിയിലെ പോളിംഗ് സ്റ്റേഷന്‍ പരിസരത്തു വെച്ച് ലീഗുകാരടങ്ങിയ സംഘം മാധ്യമ പ്രവര്‍ത്തകനെ തടസപ്പെടുത്തി കയ്യേറ്റം ചെയ്തത്. മുഖ്യമന്ത്രി രാവിലെ സ്ത്രീപീഡകനായ രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എയെ കുറിച്ച്പറഞ്ഞ വാക്കുകള്‍ വോട്ടര്‍മാര്‍ക്കിടയിലുണ്ടാക്കിയ പ്രതികരണങ്ങളടക്കം പരാമര്‍ശിച്ച് ലൈവ് നല്‍കുന്നതിനിടയിലാണ് രഹുലിനെതിരെ മീണ്ടിപ്പോകരുതന്നെ് അക്രോശിച്ച സംഘം പാഞ്ഞടുത്ത് ബൈജുവിനെ തടഞ്ഞത്. പോലീസെത്തി ബഹളമുണ്ടാക്കിയവരെ നീക്കം ചെയ്താണ് മാധ്യമ പ്രവര്‍ത്തകനെ അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
