തേജസ്വിനി സഹോദയ സിബിഎസ്ഇ ഇന്റര്‍ സ്‌കൂള്‍ കബഡി ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

പാലക്കുന്ന്: അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന തേജസ്വിനി സഹോദയ ഇന്റര്‍ സ്‌കൂള്‍ കബഡി ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നായി ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും അണിനിരത്തി മൂന്നു വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. 240 കുട്ടികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു.
ബേക്കല്‍ പോലിസ് എസ് ഐ. യു. റോഷിത്ത് മത്സരം ഉദ്ഘാടനം ചെയ്തു. തേജസ്വനീ സഹോദയ കോംപ്ലക്‌സ് വൈസ് പ്രസിഡണ്ട് എ.ദിനേശന്‍ അധ്യക്ഷനായി. വിദ്യാഭ്യാസ സമിതി പ്രസിഡണ്ട് പി. വി. രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറി പള്ളം നാരായണന്‍, പാലക്കുന്നില്‍ കുട്ടി, മോഹനന്‍ മാങ്ങാട്, പി. കെ. വാസു എന്നിവര്‍ പ്രസംഗിച്ചു.

14 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പാലക്കുന്ന്, ചൈതന്യ വിദ്യാലയ ഋഷിക്ഷേത്ര , ചിന്മയ വിദ്യാലയ കാഞ്ഞങ്ങാട് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ഇതേ വിഭാഗത്തില്‍ പെണ്‍കുട്ടികളുടെ മത്സരത്തില്‍ ചൈതന്യ വിദ്യാലയ ഋഷിക്ഷേത്ര , ചിന്മയ വിദ്യാലയ പയ്യന്നൂര്‍, ചിന്മയ വിദ്യാലയ തളിപ്പറമ്പും
17 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പാലക്കുന്ന്, ചൈതന്യ വിദ്യാലയ ഋഷി ക്ഷേത്ര, ചിന്മയ വിദ്യാലയ പയ്യന്നൂരും
ഇതേ വിഭാഗത്തിലെ പെണ്‍കുട്ടികളുടെ മത്സരത്തില്‍ അംബിക ഇംഗ്ലീഷ് സ്‌കൂള്‍ പാലക്കുന്ന്, ചിന്മയ വിദ്യാലയ തളിപ്പറമ്പ്, ചൈതന്യ വിദ്യാലയ ഋഷിക്ഷേത്രയും, 19 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചിന്മയ വിദ്യാലയ പയ്യന്നൂര്‍, അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പാലക്കുന്ന്, ചിന്മയ വിദ്യാലയ തളിപ്പറമ്പും
ഇതേ വിഭാഗത്തില്‍ പെണ്‍കുട്ടികളുടെ മത്സരത്തില്‍ ചിന്മയ വിദ്യാലയ പയ്യന്നൂര്‍, ചിന്മയ വിദ്യാലയ തളിപ്പറമ്പ്, അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പാലക്കുന്നും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങല്‍ നേടി ജേതാക്കളായി.
വിവിധ വിഭാഗങ്ങളില്‍ വിവിധ സ്‌കൂളുകളില്‍ നിന്ന് മികച്ച ചൈസര്‍ന്മാരായി ധ്യാന്‍, സി. വി. കനിഷ്‌ക, ഋതുരാജ്, ഇഷിക, ശ്രീലയ, ആദിദേവ് എന്നിവരെയും റൈഡര്‍ന്മാരായി
എ. കെ. ആദിദേവ്, മനസി കെ. എം. നായിക്, റിതിന്‍ രഞ്ജിത്ത്, ശ്രീനന്ദ, ദേവ നാരായണന്‍, അഞ്ജലിന എന്നിവരെയും തിരഞ്ഞെടുത്തു.
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍ സമ്മാനവിതരണം നടത്തി.

 

error: Content is protected !!