ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ (ജെ സി ഐ) കാഞ്ഞങ്ങാട് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് 15 ന്

കാഞ്ഞങ്ങാട് : ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ (ഐ സി ഐ) കാഞ്ഞങ്ങാട് – 2026 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഡിസംബര്‍ 15 ന് കാഞ്ഞങ്ങാട് റോയല്‍ റെസിഡന്‍സിയില്‍ നടക്കും.റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എ.കെ.
വിനോദ് കുമാര്‍ മുഖ്യാതിഥിയാവും. ജെസിഐ മേഖലാ 19ന്റെ മേഖലാ പ്രസിഡന്റ് അരുണ്‍ പ്രഭു വിശിഷ്ടാതിഥിയാവും.മേഖല വൈസ് പ്രസിഡന്റ് മോവിന്‍ മോഹന്‍ ആശംസകള്‍ നേരും. അര്‍ജുന്‍ മനോഹര്‍ സ്വാഗതം പറയും. പുതിയ ഭാരവാഹികളായി രഞ്ജിത് കുമാര്‍ (പ്രസിഡന്റ്), നിമിഷ നിതാന്ത് (സെക്രട്ടറി), ഡോ. ജയശങ്കര്‍, ഡോ. ശ്രുതി, അര്‍ജുന്‍ മനോഹര്‍, രേഷ്മ രാമചന്ദ്രന്‍ (വൈസ് പ്രസിഡന്റുമാര്‍), ഡോ. എ കെ.രാഹുല്‍ (ട്രഷറര്‍) എന്നിവര്‍ ചുമതലയേല്‍ക്കും. പ്രോജക്ട് ജലശ്രീ:സര്‍ക്കാര്‍ പബ്ലിക് സ്‌കൂളുകളില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിക്കല്‍, യുവശക്തി- ഹൈസ്‌കൂള്‍ / ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി യുവശാക്തീകരണ പരിശീലനം,
ആരോഗ്യ സംരക്ഷണ പദ്ധതി – രണ്ട് മാസത്തിലൊരിക്കല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ സംബന്ധിപ്പിക്കും. വാര്‍ത്തസമ്മേളനത്തില്‍ രഞ്ജിത്ത് കുമാര്‍, രതീഷ് അമ്പലത്തറ, നിമിഷ നിതാന്ത്, അര്‍ജുന്‍ മനോഹരന്‍ , മുന്‍ പ്രസിഡന്റ്മാരായ സുനില്‍ കുമാര്‍ ബി , സത്യന്‍ പി, ചാന്തേഷ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!