ഐ ടി ഐ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കാസര്‍കോട് ഐ ടി ഐയിലെ വിദ്യാര്‍ത്ഥിയെ വാടക വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബന്തിയോട്, അടുക്ക ബൈദല സ്വദേശിയും മംഗല്‍പ്പാടി, ചെറുഗോളിയിലെ വാടക വീട്ടില്‍ താമസക്കാരനുമായ ഗള്‍ഫുകാരന്‍ മുഹമ്മദ് ബാഷയുടെ മകന്‍ ശിഹാബ് (19)ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് ശിഹാബിനെ കിടപ്പുമുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ നിസ്‌ക്കാരത്തിനായി മാതാവ് നബീസ മകനെ വിളിച്ചുവെങ്കിലും ഉണര്‍ന്നില്ല. വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് വീട്ടിന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ ശിഹാബിനെ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം എന്താണെന്നു വ്യക്തമല്ല. സഹോദരങ്ങള്‍: ഇബ്രാഹിം സിനാന്‍, അബ്ദുല്‍ ഷബീര്‍, ഫാത്തിമത്ത് സുഹൈല.

 

error: Content is protected !!