തീരദേശ മേഖലയിലെ മുതിര്‍ന്ന സി.പി.എം നേതാവ് അജാനൂര്‍ കടപ്പുറത്തെ എ.ജി. നാരായണന്‍ അന്തരിച്ചു

കാഞ്ഞങ്ങാട് : തീരദേശ മേഖലയിലെ മുതിര്‍ന്ന സി.പി.എം നേതാവ് അജാനൂര്‍ കടപ്പുറത്തെ എ.ജി. നാരായണന്‍ (98) അന്തരിച്ചു. മത്സ്യ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം, സി.പി.എം അവിഭക്ത അജാനൂര്‍ ലോക്കല്‍ അംഗം, നിലവില്‍ അജാനൂര്‍ കടപ്പുറം 2 ബ്രാഞ്ച് അംഗമാണ്. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍ വാസം അനുഭവിച്ചു. ഭാര്യ: ശാന്ത. മക്കള്‍: കോമള, രാമകൃഷ്ണന്‍, ലത, പ്രസന്ന. മരുമക്കള്‍: പവിത്രന്‍, രവി, അശോകന്‍, ബീന. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 4 ന് അജാനൂര്‍ കടപ്പുറത്തെ സമുദായ സ്മശാനത്തില്‍.

 

error: Content is protected !!