ഗവ മാപ്പിള എല്‍ പി സ്‌കൂള്‍ അജാനൂരില്‍ വിജയോത്സവവും , പാരെന്റിംഗ് ക്ലാസും നടത്തി

അതിഞ്ഞാല്‍: ഗവ മാപ്പിള എല്‍ പി സ്‌കൂള്‍ അജാനൂരില്‍ വിജയോത്സവവും , പാരന്റിങ് ക്ലാസും നടത്തി. സബ്ജില്ലാതലത്തില്‍ കലാകായിക ശാസ്ത്ര മേളകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും, രക്ഷിതാക്കള്‍ക്കുള്ള പാരന്റിങ് ഗ്ലാസും നടത്തി. പരിപാടിയുടെ ഉദ്ഘാടനവും , ഉപഹാര വിതരണവും സ്‌ക്കൂള്‍ വികസന സമിതി അംഗവും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ എം ഹമീദ് ഹാജി നിര്‍വഹിച്ചു. പ്രമുഖ ട്രെയിനറും ലിവ് ടു സ്മൈല്‍ ഡയറക്ടറുമായ ഇര്‍ഫാദ് മായിപ്പാടി ക്ലാസ് കൈകാര്യം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷംഷീര്‍ ബി അധ്യക്ഷത വഹിച്ചു. വികസന സമിതി ചെയര്‍മാന്‍ കെ കുഞ്ഞു മൊയ്തീന്‍, പി ടി എ വൈസ് പ്രസിഡണ്ട്മാരായ ഷബീര്‍ ഹസന്‍, ഷാഹ്സാദ് ബാംഗ്‌സണ്‍ എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപകന്‍ ഗുലാം മുഹമ്മദ് മുഹമ്മദ് എം ടി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഫൈസല്‍ പി കെ നന്ദിയും പറഞ്ഞു.

 

error: Content is protected !!