കാഞ്ഞങ്ങാട്:-ഡിസംബര്‍ 11ന് നടക്കുന്ന കാഞ്ഞങ്ങാട് നഗരസഭ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി എല്‍ ഡി എഫ് കലാശക്കൊട്ട് നടത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളും നേതാക്കന്മാരും ചേര്‍ന്ന് കാഞ്ഞങ്ങാട് പട്ടണത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് ഓഫീസിനു മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം പുതിയ കോട്ട സ്മൃതി മണ്ഡപം ചുറ്റി കാഞ്ഞങ്ങാട് പട്ടണത്തില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന യോഗം സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം കെ വി സുജാത ഉദ്ഘാടനം ചെയ്തു. പി പി രാജു അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭയില്‍ എല്‍ഡിഎഫിനെ നയിക്കുന്ന വി വി രമേശന്,എല്‍ഡിഎഫ് കണ്‍വീനര്‍ പി കെ നിഷാന്ത്എന്നിവര് സംസാരിച്ചു.വിവിധ ഘടകകക്ഷി നേതാക്കന്മാര്,പ്രവര്ത്തകര്തുടങ്ങിയ നിരവധി ആളുകള്‍ കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു.
എല്‍.ഡി.എഫ് പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊട്ടിക്കലാശം സംഘടിപ്പിച്ചു
പുല്ലൂര്‍: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്നതിന്റെ ഭാഗമായി എല്‍.ഡി.എഫ് പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊട്ടിക്കലാശം നടന്നു. മധുരംപാടിയില് നിന്നും ആരംഭിച്ച് പുല്ലൂരില്‍ സമാപിച്ചു. മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ വിളംബര ജാഥയും സംഘടിപ്പിച്ചു. ടി. ബിന്ദു,എം. വി. നാരായണന്, പി. കുഞ്ഞി കേളു, വി. നാരായണന് മാസ്റ്റര്‍, കദീഷ്, കെ. ബിന്ദു,,യതീഷ് വാരിക്കാട്ട്,പി. ദാമോദരന്‍, എം. കൃഷ്ണകുമാര്‍, എ. അനീഷ്,ഗംഗാധരന് അടിയോടി എന്നിവര്‍ നേതൃത്വം നല്കി.
