കാഞ്ഞങ്ങാട് : നാളെ നടക്കുന്ന തദ്ദേശ സ്വയം വകുപ്പ് തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് ബി ജെ പി യുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ കൊട്ടിക്കലാശം നടന്നു . ബി ജെ പി കാഞ്ഞങ്ങാട് നഗരസഭയുടെ കെട്ടിക്കലാശം ഹോസ്ദുര്‍ഗ് മാരാര്‍ജി മന്ദിരത്തില്‍ നിന്ന് ആരംഭിച്ച പുതിയ കോട്ട ,സ്മൃതി മണ്ഡപം വഴി കാഞ്ഞങ്ങാട് പട്ടണത്തില്‍ എത്തി തിരിച്ച് പുതിയ കോട്ടയില്‍ സമാപിച്ചു. വാദ്യമേളത്തിന്റെ അകമ്പടിയോടെ നടന്ന കലാശക്കൊട്ടില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം ബല്‍രാജ് ,കഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം പ്രശാന്ത് സൗത്ത്,വൈ പ്രസിഡന്റ് എച്ച് ആര്‍ ശ്രീധരന്‍,ജില്ലാ പ്രസിഡന്റ് എച്ച് ആര്‍ സുകന്യയും വിവിധ വാര്‍ഡുകളിലെ ബിജെപി സ്ഥാനാര്‍ത്ഥികളും അണിനിരന്നു. അജാനൂര്‍ പഞ്ചായത്ത് കൊട്ടിക്കലാശം മൂലക്കണ്ടത്തില്‍ നിന്നും രാംനഗറില്‍ നിന്നും ആരംഭിച്ച മാവുങ്കാലില്‍ സംഗമിച്ച് പുതിയ കണ്ടം വഴി തിരിച്ചു മാവുങ്കാലില്‍ സമാപിച്ചു.ബിജെപി സംസ്ഥാന സമിതി അംഗവും മടിക്കൈ ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയുമായ വേലായുധന്‍,ജില്ലാ കമ്മിറ്റി അംഗം രവീന്ദ്രന്‍ മാവുങ്കാല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി പി. പത്മനാഭന്‍, സെക്രട്ടറി വൈശാഖ് മാവുങ്കാല്‍, വൈസ് പ്രസിഡന്റ് ഗീതാ ബാബുരാജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ രവീന്ദ്രന്‍ മാവുങ്കാല്‍, എം പ്രദീപന്‍ മാവുങ്കാല്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രസാദ് മിഥില ,അനന്തന്‍ പള്ളോട്ട്, കൃഷ്ണപ്രസാദ് രാംനഗര്‍,വിവിധ വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളും പങ്കെടുത്തു.
