ചാത്തമത്തെ ടി.വി.അമ്പുട്ടി മാഷ് അന്തരിച്ചു

നീലേശ്വരം : ചാത്തമത്തെ ടി.വി. അമ്പൂട്ടി മാസ്റ്റര്‍ (89) അന്തരിച്ചു. കൊയാമ്പുറം പരിത്തിക്കാമുറി എ എല്‍ പി സ്‌കൂളില്‍ നിന്നും പ്രധാന അധ്യാപകനായി വിരമിച്ച അദ്ദേഹം പിലിക്കോട് യു.പി സ്‌കൂളിലുംകയ്യൂര്‍ ചെറിയാക്കര ഏ.എല്‍ സ്‌കൂളിലും, പേരോല്‍ സ്‌കൂളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.നീലേശ്വരം നഗരസഭ ക്ഷേമകാര്യ സമിതി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. അദ്ദേഹം സി.പി.എം മുന്‍ പേരോല്‍ ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷക സംഘത്തിന്റെയും പെന്‍ഷനേഴ്‌സ് യൂണിയന്റെയും. അധ്യാപക സംഘടനയുടെയും നേതാവായിരുന്നു. ചാത്തമത്ത് ബ്രദേര്‍സ് ക്ലബ്ബിന്റെ മുന്‍ ഭാരവാഹിയും 1970 കളുടെ അവസാനത്തിലും 1980 ന് ശേഷം കാസര്‍കോട് ജില്ലയില്‍ ബ്രദേര്‍സ് ചാത്തമത്തിന്റെ പേരും പെരുമയും ഉയര്‍ത്തി പിടിച്ച കബഡി ടീമിനെ വളര്‍ത്തിയെടുക്കുന്നതില്‍ ടീ മേനേജറായി പ്രവര്‍ത്തിച്ചു. നാടക നടനും പൂരക്കളി കലാകാരനുമായ അദ്ദേഹം സംസ്‌ക്കാരിക രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്
മാഷിന്റെ ഭൗതികശരീരം 9 മണിക്ക് ബ്രദേര്‍സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് ശേഷം അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ട് പോകും സംസ്‌ക്കാരം 10.30 ന്

 

error: Content is protected !!