അപവാദ പ്രചരണങ്ങള്‍ നടത്തുന്നതായി പരപ്പ ബ്ലോക്ക് പഞ്ചായത്ത് പാലാവായല്‍ ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷോബി ഫിലിപ്പ്

കാഞ്ഞങ്ങാട് : ചില മാധ്യമങ്ങളിലൂടെ തനിക്കതിരെ അപവാദപ്രചരണ ങ്ങള്‍ നടത്തുന്നതായി പരപ്പ ബ്ലോക്ക്പഞ്ചായത്ത് പാലാവായല്‍ ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷോബി ഫിലിപ്പ് കാഞ്ഞങ്ങാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്റെ ബിസിനസില്‍ ഉണ്ടായ തകര്‍ച്ചയുടെ ഫലമായി 8 പേര്‍ക്ക് ചിലകടബാധ്യതകള്‍ വന്നിരുന്നു. ഇൗ ബാധ്യതയടക്കം ഞാന്‍പത്രികാസമര്‍പ്പണവേളയില്‍ സത്യവാങ് മൂലമായി സമര്‍പ്പിച്ചതുമാണ് . ഇൗ ബാധ്യതയെ ഞാന്‍ സ
സമ്പത്തികതട്ടിപ്പുകാരനാണെന്ന വിധത്തിലാണ് ഡിവിഷനില്‍ പ്രചരിപ്പിച്ചത്. ഇതിനു പിന്നില്‍ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് ദേശീയ സംഘടനയെന്ന വ്യജേന കടലാസില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയുടെ ഭാരവാഹിയാണ്. ഇയാള്‍ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടത്തിയ സാമ്പത്തിക തട്ടിപ്പിനെതിരെ വിജിലന്‍സിന് പരാതി നല്‍കിയതിലുള്ള വിരോധമാണ് നുണപ്രചരണത്തിനുപിന്നിലെന്നും ഷോബി ഫിലിപ്പ് വ്യക്തമാക്കി .

 

error: Content is protected !!