തലശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ കാണ്മാനില്ല

തലശ്ശേരി : തദ്ദേശതിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കെ, സ്ഥാനാര്‍ഥിയെ കാണാനില്ല. ചൊക്ലി ഗ്രാമപ്പഞ്ചായിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തിരോധാനമാണ് മുന്നണികള്‍ക്കിടയില്‍ ചൂടന്‍ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്പത്രികാസമര്‍പ്പണം മുതല്‍ വീടുകയറിയും മറ്റും സജീവമായിരുന്ന സ്ഥാനാര്‍ഥിയാണ് മൂന്നുദിവസമായി മറഞ്ഞിരിക്കുന്നത്. ഫോണ്‍നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചങ്കിലും ‘കോളുകള്‍ സ്വീകരിക്കുന്നില്ല’ എന്ന മറുപടിയാണ് ലഭിക്കുന്നത്.
എല്‍ഡി എഫും യുഡിഎഫും ‘ശക്തമായ പോരാട്ടം നടക്കുന്ന വാര്‍ഡാണിത്. വോട്ട് ഭിന്നിപ്പിക്കുന്നതിന് സിപിഎം നടത്തുന്ന നാടകമാണിതെന്നും സ്ഥാനാര്‍ഥിയെ അവര്‍ ഒളിപ്പിച്ചിരിക്കാനാണ് സാധ്യതയെന്നും യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സി.ജി. അരുണ്‍, കണ്‍വീനര്‍ പി.കെ. യൂസഫ് എന്നിവര്‍ ആരോപിച്ചു. വിഷയത്തില്‍ ഇടതുമുന്നണിക്ക് പങ്കില്ലെന്നും സ്ഥാനാര്‍ഥിയുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെട്ട് വിവാദമുയര്‍ത്തുന്നത് ശരിയല്ലെന്നും സിപിഎം ലോക്കല്‍ സെക്രട്ടറി ടി. ജയേഷ് പ്രതികരിച്ചു. സ്ഥാനാര്‍ഥിയെ പാര്‍ട്ടി ഒളിപ്പിച്ചെന്നാണ് കരുതുന്നതെങ്കില്‍ അതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.’ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ചൊക്ലി പോലീസ് അറിയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ സ്ഥാനാര്‍ഥിയെ ബിജെപി പ്രവര്‍ത്തകനായ സുഹൃത്തിന്റെ വീട്ടില്‍ കണ്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇവര്‍ വിവാഹിതരായതായും സൂചനയുണ്ട്.

 

error: Content is protected !!