കാഞ്ഞങ്ങാട് :കെ വി വി ഇ എസ് ജില്ല പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉല്‍ഘാടനം ചെയ്തു;പാലക്കി സി.കുഞ്ഞാമദ് ഹാജി,പി.പി.മുസ്തഫ എന്നിവര്‍ ചേര്‍ന്ന് ധനസഹായം വിതരണം നിര്‍വ്വഹിച്ചു.ട്രസ്റ്റ് ചെയര്‍മാന്‍ സികെ ആസിഫ് അധ്യക്ഷനായി.
കാഞ്ഞങ്ങാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സോഷ്യല്‍ സെക്യൂരിറ്റി സ്‌കീമില്‍ അംഗമായിരിക്കെ മരണപ്പെട്ടവരുടെ അവകാശികള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു.
കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന ധനസഹായ വിതരണ ചടങ്ങ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ഉപാധ്യക്ഷനും ജില്ല പ്രസിഡണ്ടുമായ കെ.അഹമ്മദ് ഷെരീഫ് ഉല്‍ഘാടനം ചെയ്തു.കെ എം എ പ്രസിഡണ്ടും ട്രസ്റ്റ് ചെയര്‍മാനുമായ സി.കെ.ആസിഫ് അദ്ധ്യക്ഷം വഹിച്ചു. ചടങ്ങില്‍ മുഖ്യാതിഥികളായ ബിഗ്ഗ് മാള്‍ ചെയര്‍മാന്‍ പാലക്കി സി.കുഞ്ഞാമദ് ഹാജി,കെ വി വി ഇ എസ് ജില്ല സീനിയര്‍ വൈസ് പ്രസിഡന്റ് പി.പി.മുസ്തഫ എന്നിവര്‍ ധനസഹായ വിതരണം നിര്‍വ്വഹിച്ചു.
പി.മഹേഷ്,ഗിരീഷ് നായക്, നിത്യാനന്ദ നായക്,എച്ച്.ഇ.സലാം, ബാബു അമൃത,ഫൈസല്‍ സൂപ്പര്‍,സമീര്‍ ഡിസൈന്‍, പി.വി.അനില്‍,ഷരീഖ് കമ്മാടം,ഷരീഫ് ഫ്രേയിം,ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
കെ എം എ ജനറല്‍ സെക്രട്ടറി ഐശ്വര്യ കുമാരന്‍ സ്വാഗതവും ട്രസ്റ്റ് ട്രഷറര്‍ ഹാസിഫ് മെട്രോ നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍,മര്‍ച്ചന്റ്‌സ് വനിതാ വിങ്ങ് ഭാരവാഹികള്‍ മര്‍ച്ചന്റ്‌സ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
