ഭിന്നശേഷി മനുഷ്യരെയും തുല്യരായി കാണണം

കാഞ്ഞങ്ങാട് : ഓരോ ജന്മവും വിലപ്പെട്ടതാണെന്നും ഭിന്നശേഷിക്കരെ തുല്യരായിക്കാണണമെന്നും പ്രഖ്യാപിച്ചു. കൊണ്ട് സ്‌നേഹവീട് നടത്തി വന്നിരുന്ന ഭിന്നശേഷി വാരാചരണം സമാപിച്ചു. സമാപന സമ്മേളനം അമ്പലത്തറ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുതിര്‍ന്ന അദ്ധ്യാപകന്‍ ജഗദീശന്‍കെ.യു ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി എന്നത് കുറ്റകരമല്ലെന്നും സമൂഹം അവര്‍ക്ക് ആവിശ്യമായ പരിഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്‌നേഹം സെക്രട്ടറി അഡ്വ. കെ. പിതാംബരന്‍ അദ്ധ്യക്ഷത വഹിച്ചു. മുനീസ അമ്പലത്തറ, കെ.ഗംഗാധരന്‍ , അമ്പലത്തറ നാരായണന്‍, ദിനില ബ്ലാത്തൂര്‍, ശിവകുമാര്‍, രാജന്‍ ചെറുവലം എന്നിവര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും രതീഷ് അമ്പലത്തറ നന്ദിയും പറഞ്ഞു. സ്‌നേഹവീട്ടില മക്കളും ജീവനക്കാരും ചേര്‍ന്ന് നടത്തിയ ഫ്‌ലാഷ് മോബ് ശ്രദ്ധേയമായി. സ്‌നേഹം ഓര്‍ഗസ്ട്ര ഗാനമേള അവതരിപ്പിച്ചു. കെ. നിമിത, കെ പ്രസീത, കെ സുമതി, ടി. എസ് സുരമ്യ,സുഹറ, കാവ്യ നാരായണന്‍, പി. ഷൈനി പി.എസ് സരിത പുഷ്പജ ജയശ്രീ നേതൃത്വം നല്‍കി.

 

error: Content is protected !!