കൃഷിയിടത്തില്‍ 23 കാരി കുഴഞ്ഞുവീണ് മരിച്ചു; അരയി വലിയവീട്ടില്‍ സുബിന്റെ ഭാര്യ സഞ്ജനയാണ് മരിച്ചത്

കാഞ്ഞങ്ങാട് : കൃഷിയിടത്തില്‍ യുവതി നെ ഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. പ്രവാസിയായ അരയി വലിയ വീട്ടില്‍ സുബിന്റെ ഭാര്യ സഞ്ജന (23) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. സഞ്ജനയുടെ ഭര്‍തൃ പിതാവ് കാര്യസ്ഥനായി ജോലി നോക്കി നടത്തുന്ന അടുക്കത്ത് പറമ്പില്‍ രവീന്ദ്രന്‍ എന്ന ആളുടെ വളപ്പില്‍ വാഴക്ക് വെള്ളം നനക്കുന്നതിനിടെ ക്ഷീണമായി വീഴുകയായിരുന്നു. കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിട്ടില്ല. മൃതദേഹം
ആര്‍.ഡി.ഒ ഇന്‍ക്വസ്റ്റ് നടത്തും. പോലീസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഗുരുപുരം ബാലൂരിലെ സുരേശന്‍ – സൗമ്യ ദമ്പതിയുടെ മകളാണ് സഞ്ജന. സഹോദരങ്ങള്‍: ശ്രേയ, സയന.

 

error: Content is protected !!