കാഞ്ഞങ്ങാട്:രണ്ടാം പിണറായി ഗവണ്മെന്റും മൂന്നാം നരേന്ദ്രമോഡി ഗവണ്മെന്റും ഒറ്റക്കെട്ടാനെന്നും ആര്.എസ്.എസിന്റെ അജണ്ട നടപ്പിലാക്കി ബിജെപിക്ക് സീറ്റ് നേടിക്കൊടുത്ത് പിന്നീട് സ്ഥിരമായി ഭരിക്കാനുള്ള തന്ത്രമാണ് പിണറായി നടത്തുന്നതെന്നും സി. എം. പി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ അഭിപ്രായപ്പെട്ടു. ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അജാനൂര്‍ പഞ്ചായത്ത് യുഡിഎഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരമായ എല്ലാ മൂല്യങ്ങളെയും സംസ്കാരങ്ങളെയും നശിപ്പിച്ചു കൊടുക്കാനുള്ള കരാറാണ് പിണറായി ഏറ്റെടുത്തിട്ടുള്ളത് എന്നും സി.പി. ജോണ്‍ കുറ്റപ്പെടുത്തി. മുബാറക്ക് ഹസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു. ഹക്കീം കുന്നില്‍, ബഷീര്‍ വെള്ളിക്കോത്ത്, പി. വി. സുരേഷ്, വി. കമ്മാരന്, വി. കെ. രവീന്ദ്രന്, കെ. വി. ഉമേശന്, വണ്‍ ഫോര്‍ട്ട് അബ്ദുല്‍ റഹ്മാന്, ഹമീദ് ഹാജി, മുഹമ്മദ് കുഞ്ഞി, കുഞ്ഞിരാമന് എക്കാല്‍, ടി. കൃഷ്ണന്, ടി. കെ. വിനോദ്, ലക്ഷ്മി തമ്പാന് തുടങ്ങിയവര്‍ സംസാരിച്ചു സി. വി. തമ്പാന് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും കുടുംബാംഗങ്ങളും കുടുംബ സംഗമത്തില്‍ പങ്കെടുത്തു.
