ഓള്‍ കേരള വീല്‍ ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘ഉണര്‍വ്-2025’ ഭിന്നശേഷി കൂട്ടായ്മയും കുടുംബസംഗമവും ശ്രദ്ധേയമായി; പള്ളിക്കര ബീച്ച് പാര്‍ക്കില്‍ നടന്ന പരിപാടികള്‍ സാംസ്‌കാരിക പ്രവര്‍ത്തകനും ചലചിത്ര നടനുമായ അഡ്വ:സി.ഷുക്കൂര്‍ ഉല്‍ഘാടനം ചെയ്തു

പള്ളിക്കര:കാണാമറയത്തില്‍ കഴിയുന്ന ഭിന്നശേഷി സമൂഹത്തിനെ മുഖ്യധാരയിലേക്ക് സമഗ്രമായി ഉള്‍പ്പെടുത്തി,അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുളള ഇടപെടലുകളോടെ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ ( എ കെ ഡബ്‌ളിയു ആര്‍ എഫ് ). ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടനയുടെ ജില്ല ഘടകം പള്ളിക്കര ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിച്ച ഭിന്നശേഷി കൂട്ടായ്മയും കുടുംബസംഗമവും വിവിധങ്ങളായ കലാപരിപാടികള്‍ അവതരിപ്പിച്ച് അക്ഷരാര്‍ത്ഥത്തില്‍ ഏറെ ശ്രദ്ധേയമായി. സാംസ്‌കാരിക പ്രവര്‍ത്തകനും ചലചിത്ര നടനുമായ അഡ്വ:സി.ഷുക്കൂര്‍ സംഗമം ഉല്‍ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് രാഗേഷ് കൂട്ടപ്പുന്ന അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി സുനില്‍ കുമാര്‍ ബങ്കളം സ്വാഗതം പറഞ്ഞു.
സംഘടനയുടെ പ്രഥമ സംസ്ഥാന പ്രസിഡണ്ട് സന്തോഷ് മാളിയേക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ടെലിവിഷന്‍ വൈറല്‍ ഗായകന്‍ രതീഷ് കണ്ടടുക്കം മുഖാതിഥിയായി. വിവിധ മേഖലകളില്‍ പ്രാവിണ്യം തെളിയിച്ച സംഘടനയിലെ അംഗങ്ങളെയും എസ് എസ് എല്‍ സി,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെയും ചടങ്ങില്‍ വെച്ച് വിശിഷ്ട വ്യക്തികള്‍ ആദരിച്ചു.
സംഘടനയുടെ ജില്ല പ്രസിഡന്റ് രാഗേഷ് കൂട്ടുപ്പുന്ന രചിച്ച സഞ്ചാര സാഹിത്യ ‘ അയനം ‘ അതിജീവനത്തിന്റെ സഞ്ചാര പഥങ്ങള്‍ എന്ന പുസ്തകത്തെ മുഹമ്മദ് യാസിര്‍(അക്കര ഫൗണ്ടേഷന്‍) പരിചയപ്പെടുത്തി. എ കെ ഡബ്‌ളിയു ആര്‍ എഫ് സംസ്ഥാന പ്രസിഡന്റ് നാസര്‍ സി സി ഒ,മൊയ്തീന്‍ പൂവക്കട,ഇബ്രാഹിം ബിസ്മി, മോഹന്‍ദാസ് വയലാകുഴി,മുഹമ്മദ് യാസിര്‍,ആദി നാരായണന്‍,അംബിക സുനില്‍, സതി കൊടക്കാട് എന്നിവര്‍ സംസാരിച്ചു. ജില്ല ട്രഷറര്‍ രാമചന്ദ്രന്‍ നന്ദിരേഖപ്പെടുത്തി. തുടര്‍ന്ന് വിവിധങ്ങളായ കലാ-കായിക പരിപാടികളും നടന്നു.

 

error: Content is protected !!