എല്‍.ഡി.എഫ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് റാലി നടത്തി: യു.ഡി.എഫ് മുഴുവന്‍ കൊള്ളസംഘങ്ങളുടെ താവളമായി മാറി : എസ്.എഫ്.ഐ മുന്‍ കേന്ദ്ര കമ്മിറ്റി അംഗം നിതീഷ് നാരായണന്‍

കാഞ്ഞങ്ങാട്: ലൈംഗിക വൈകൃതത്തിന്റെ മനുഷ്യ രൂപമായി മാറി ഓടിയൊളിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തെ പോലെയുള്ള ക്രിമിനലുകളെ തീറ്റിപ്പോറ്റുന്ന യു.ഡി.എഫ് മുഴുവന്‍ കൊള്ളസംഘങ്ങളുടെ താവളമായി മാറിയെന്ന് എസ്.എഫ്.ഐ മുന്‍ കേന്ദ്ര കമ്മിറ്റി അംഗം നിതീഷ് നാരായണന്‍ പറഞ്ഞു.കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ നടന്ന എല്‍.ഡി.എഫ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ നികൃഷ്ട ജീവികളുടെയും കൂടാരമായി യു.ഡി.എഫ് നില്‍ക്കുമ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിന്റെ പക്ഷത്ത് നില്‍ക്കുന ഇടതുപക്ഷം കേരളത്തില്‍ മുഴുവന്‍ വിജയകാഹളം മുഴക്കുകയാണ്. ഒമ്പതര വര്‍ഷത്തെ ഇടതുഭരണത്തില്‍ ഈ കേരളം ലോകത്തിന്റെ ശ്രദ്ധയില്‍ എത്തിയിരിക്കുന്നു. ലോക രാജ്യങ്ങളും രാജ്യത്തെ സംസ്ഥാനങ്ങളും കേരളത്തിന്റെ ഭരണ നേട്ടങ്ങള്‍ പഠിക്കാന്‍ തയ്യാറാവുകയാണ്. അതിദാരിദ്യം തുടച്ചു നീക്കാന്‍ എടുത്ത തീരുമാനം ചരിത്രപരവും മനുഷ്യ നന്മയുടെ പ്രഖ്യാപനവുമാണെന്നും നിതീഷ് നാരായണന്‍ പറഞ്ഞു. പൊതുസമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ബാബുരാജന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി.കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.47 വാര്‍ഡുകളിലും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഹാരാര്‍പ്പണം നടത്തി പരിചയപ്പെടുത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം വി.വി രമേശന്‍, ഏരിയാ സെക്രട്ടറി അഡ്വ.കെ. രാജ്‌മോഹന്‍, അസ്വ.പി.അപ്പുക്കുട്ടന്‍, എല്‍.സി.എഫ് മണ്ഡലം കണ്‍വീനര്‍ കെ.വി കൃഷ്ണന്‍,
ജെ.ഡി.എസ് ജില്ലാ പ്രസിഡന്റ് പി.പി രാജു, എന്‍.സി.പി.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍, പ്രമോദ് കരുവളം, കെ.സി പീറ്റര്‍, ഷംസുദ്ദീന്‍, സ്റ്റീഫന്‍ ജോസഫ് , കെ.വി രാലവന്‍, പനങ്കാവ് കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ പി.കെ നിഷാന്ത് സ്വാഗതം പറഞ്ഞു.

 

error: Content is protected !!