ബി.ജെ.പി കോടോം ബേളൂര്‍ 59ാം ബൂത്ത് കമ്മറ്റി കുടുംബയോഗം നടത്തി

മൂന്നാംമൈല്‍: ബി.ജെ.പി കോടോം ബേളൂര്‍ 59ാം ബൂത്ത് കമ്മറ്റി വലിയടുക്കം കുടുംബയോഗം നടത്തി.ബി.ജെ.പി കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് എ. സുകുമാരന്‍ കാലിക്കടവ് ഉദ്ഘാടനം ചെയ്തു. കെ തമ്പാന്‍ പറക്കളായി അധ്യക്ഷനായി. പരപ്പ ബ്ലോക്ക് ബേളൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി കെ വിജയന്‍ മുളവന്നൂര്‍, 16ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി എം.നാരായണന്‍, ബൂത്ത് കമ്മറ്റി അംഗം ശോഭ വലിയടുക്കം എന്നിവര്‍ സംസാരിച്ചു. അനീഷ് മുളവന്നൂര്‍ സ്വാഗതവും പ്രവീണ്‍ പറക്കളായി നന്ദിയും പറഞ്ഞു.

 

error: Content is protected !!