കോട്ടപ്പാറ :വിശ്വസേവ ഭാരതി കോട്ടപ്പാറ ശിവജി ശാഖയിലെ പുഷ്പക്ക് നിര്‍മ്മിച്ച് നല്കുന്ന വീടിന്റെ കട്ടില വെക്കല്‍ ചടങ്ങ് നടന്നു.
രാഷ്ട്രീയ സ്വയം സേവക സംഘം കാഞ്ഞങ്ങാട് ജില്ലാ കാര്യവാഹ് കെ. സനല്‍ കട്ടില വെക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. വിശ്വ സേവ ഭാരതി ദക്ഷിണ പ്രാന്ത സേവ പ്രമുഖ് വി.കെ മധു, കാഞ്ഞങ്ങാട് ജില്ലാ സേവാ പ്രമുഖ് ഗോവിന്ദന് മടിക്കൈ, മണ്ഡല് കാര്യവാഹ് ശ്രീരാജ്, ശാരിരിക്ക് പ്രമുഖ് ശ്യാമപ്രസാദ്, നിര്‍മ്മാണ കമ്മിറ്റി അംഗങ്ങളായ വിനോദ് ശിവജി നഗര്‍, അശോകന് നറുക്കെല, നാരായണന്, അജിത്ത്, രാജു എന്നിവര്‍ സംബന്ധിച്ചു.
