സംസ്ഥാന സബ് ജൂനിയര്‍ ടെന്നിക്കോയ്റ്റ് : കാസര്‍കോട് ജില്ലയ്ക്ക് മികച്ച നേട്ടം

എറണാകുളം പോത്താനിക്കാട് സെന്റ് സേവ്യര്‍സ് പബ്ലിക് സ്‌കൂളില്‍ വെച്ച് നടന്ന നാല്‍പതാമത് സംസ്ഥാന സബ് ജൂനിയര്‍ ടെന്നിക്കോയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലയ്ക്ക് മികച്ച നേട്ടം. പെണ്‍കുട്ടികളുടെ ടീം ചാമ്പ്യന്‍ഷിപ്പില്‍ ജില്ലാ ടീം രണ്ടാം സ്ഥാനം നേടി.പെണ്‍കുട്ടികളുടെ വ്യക്തിഗത ഡബിള്‍സ് വിഭാഗത്തില്‍ എ ശ്രീലക്ഷ്മി, എം തേജശ്രീ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. പെണ്‍കുട്ടികളുടെ വ്യക്തിഗത സിംഗിള്‍സില്‍ തന്‍മയ ബിജുവിനും, ആണ്‍കുട്ടികളുടെ വ്യക്തിഗത ഡബിള്‍സില്‍ എ ആകര്‍ഷ്, കെ ശ്രീവിഷ്ണു, എന്നിവര്‍ക്കും മിക്‌സഡ് ഡബിള്‍സില്‍ ജഗത് കൃഷ്ണ, ശ്രിയ സത്യ എന്നിവര്‍ക്കും മൂന്നാം സ്ഥാനം ലഭിച്ചു. ഇടയിലെക്കാട്ടിലെ കെ വി ബിജു മാസ്റ്ററാണ് പരിശീലകന്‍.എം സവിത, സി പഞ്ചമി, നന്ദകിഷോര്‍ എന്നിവരാണ് ടീം മാനേജര്‍മാര്‍. ഈ മാസം 22 മുതല്‍ 26 വരെ തൃക്കരിപ്പൂരില്‍ വെച്ച് നടക്കുന്ന സബ് ജൂനിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ കോച്ചിംഗ് ക്യാമ്പിലേക്ക് ജില്ലയില്‍ നിന്ന് എ ആകര്‍ഷ്, കെ ശ്രീവിഷ്ണു, തന്‍മയബിജു, എ ശ്രീലക്ഷ്മി, എം തേജശ്രീ എന്നിവര്‍ക്ക് സബ് ജൂനിയര്‍ കേരള ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചു.കായിക താരങ്ങള്‍ എല്ലാവരും ഇടയിലെക്കാട് നിന്നുള്ളവരാണ്.

 

error: Content is protected !!