കൊടവലം നിട്ടൂര്‍ തറവാട് ധര്‍മദൈവ ദേവസ്ഥാനം കളിയാട്ടം 7,8 തീയതികളില്‍

പുല്ലൂര്‍ :കൊടവലം നിട്ടൂര്‍ തറവാട് ധര്‍മദൈവ ദേവസ്ഥാനത്ത് : കളിയാട്ടം 7,8 തീയതികളില്‍ നട ക്കും. 7ന് വൈകിട്ട് 6ന് ആദരവ് 2025 പരിപാടി നടക്കും. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വരെ ചടങ്ങില്‍ അനുമോദിക്കും. തുടര്‍ന്ന് കലാപരിപാടികള്‍. 7.30 ന് തെയ്യം കൂടല്‍. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെയും രക്തജാതകനീശ്വരന്റെയും മുളവന്നൂര്‍ ഭഗവതിയുടെയും കു ളിച്ചുതോറ്റം, മോന്തിക്കോലം, ശ്രീ
ഭുതം, കാര്‍ന്നോന്‍ തെയ്യം, രക്ത ജാതകനീശ്വരന്‍ എന്നീ തെയ്യ ക്കോലങ്ങളുടെ പുറപ്പാട്. 8ന് പുലര്‍ച്ചെ 3ന് പൊട്ടന്‍തെയ്യം, രാവിലെ 10ന് അടുക്കത്ത് ചാമുണ്ഡിയുടെ പുറപ്പാട്, തുടര്‍ന്ന് ധര്‍മദൈവങ്ങളായ പടിഞ്ഞാറെ ചാമുണ്ഡി,ഗുളികന്‍, വിഷ്ണുമൂര്‍ത്തി, മു ളവന്നൂര്‍ ഭഗവതി എന്നീ തെയ്യ ക്കോലങ്ങളുടെ പുറപ്പാട്, ഉച്ചയ്ക്ക് അന്നദാനം. വൈകിട്ട് 6ന് വിളക്കിലരിയോടെ സമാപിക്കും.

 

error: Content is protected !!