കാഞ്ഞങ്ങാട്: നവീകരിച്ച മൂക്കൂട് മുഹുയുദ്ധീന്‍ സെന്‍ട്രല്‍ ജുമ മസ്ജിദ് ഉദ്ഘാടന സ മ്മേളനം ഇന്ന് മുതല്‍ എട്ട് വരെ വിവിധ പരിപാടികളായി നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകിട്ട് 4.30ന് നവീകരിച്ച മുഹുയുദ്ധീന്‍ സെന്‍ട്രല്‍ ജുമാ മസ്ജിദിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സിംസാറുല്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തും.തുടര്‍ന്ന് രാത്രി 7.30ന് മന്‍സൂര്‍ പുരത്തണത്താണി സംഘം അവതരിപ്പിക്കുന്ന ഇഷ്ഖ് മജ്ലിസ് നടക്കും.തുടര്‍ന്ന് ശു ഹൈല്‍ ഹുദവി ആ ക്കോട് ആമുഖ പ്രഭാഷണം നടത്തും. അഡ്വ.ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. നാളെ (ഞായര്‍) 6.30ന് ഹസനീയ ദഫ് സംഘം സിയാറത്തുങ്കര സംഘടിപ്പിക്കുന്ന ദഫ് മുട്ട് നടക്കും. തുടര്‍ന്ന് കൂറ്റംമ്പാറ അബ്ദുള്‍ റഹ്‌മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും. സമാപന ദിവസമായ 8ന് രാത്രി 6.30ന് ഗസ്സാലി അക്കാദമി വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ബുര്‍ദ മജ്ലിസ് നടക്കും. മുനീര്‍ ഹുദവി വിളയില്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് സ്വലാത്ത് മജ്ലിസും കൂട്ടു പ്രാര്‍ഥനയും നടക്കും. മുഹമ്മദ് കുഞ്ഞി മള് ഹരി ആമുഖ പ്രഭാഷണം നടത്തും. സ്വലാത്ത് മജ്ലിസും കൂട്ടു പ്രാര്‍ഥനയ്ക്കും സയ്യിദ് ജാഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കു മ്പോല്‍ നേതൃത്വം നല്‍കും. സെന്‍ട്രല്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് യൂസുഫ് ഹാജി തായല്‍, സെക്രട്ടറി എം.എം.കെ കുഞ്ഞഹമ്മദ്, ട്രഷറര്‍ സി.എം ഗഫൂര്‍ ഹാജി, യു.എ.ഇ കമ്മിറ്റി സെക്രട്ടറി മുനീര്‍ ബങ്ങ ച്ചേരി, ട്രഷറര്‍ ശഫീഖ് കു ന്നോത്ത്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മാളികയില്‍ ഷാഫി മുക്കൂട്, മീഡിയ കണ്‍വീനര്‍ ആബിദ് മുക്കൂട് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.
