മതമൈത്രിയുടെ തിളക്കം : ക്ഷേത്ര ഘോഷയാത്രയ്ക്ക് കൂളിയങ്കാല്‍ ജമാ അത്ത് കമ്മിറ്റിയുടെ ഊഷ്മള സ്വീകരണം

കൂളിയങ്കാല്‍: മതസൗഹാര്‍ദ്ദത്തിന്റെ ഉദാത്ത മാതൃകയായി ക്ഷേത്രത്തിലെ ഘോഷയാത്രയ്ക്ക് കൂളിയങ്കാല്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി ഊഷ്മളമായ സ്വീകരണം നല്‍കി. പരസ്പര സ്‌നേഹവും ബഹുമാനവും ഊട്ടിയുറപ്പിക്കുന്ന ഈ സംഗമം പ്രദേശവാസികള്‍ക്ക് ഹൃദ്യമായ അനുഭവമായി മാറി. അരയി ശ്രി ഏരത്ത് മുണ്ട്യാ ദേവാലയത്തില്‍ നീണ്ട 16 വരഷങ്ങള്‍ക്ക് ശേഷം നടക്കുന്ന പുനപ്രതിഷ്ഠാ ബ്രഹ്‌മ കലശ മഹോത്സവത്തോടനുബന്ധിച്ചുള്ള വര്‍ണ്ണാഭമായ ഘോഷയാത്രയാണ് ഇന്നലെ രാത്രി പതിനന്നെരയോടെ കൂളിയങ്കാല്‍ മസ്ജിദിന്റെ മുമ്പിലൂടെ കടന്നുപോയത്. ഘോഷയാത്ര മസ്ജിദ് കവാടത്തിന് സമിപം എത്തിയപ്പോള്‍, മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷേത്രം ഭാരവാഹികളെയും വിശ്വാസികളെയും മഹല്ല് കമ്മിറ്റി ഭാരവാഹികളും മറ്റും ചേര്‍ന്ന് സ്വീകരിച്ചു. മഹല്ല് ഭാരവാഹികളും ക്ഷേത്രം കമ്മിറ്റി അംഗങ്ങളും തമ്മില്‍ ഹസ്തദാനം ചെയ്ത് മധുരം കൈമാറുകയും ചെയ്തു. ഇരു മത വിഭാഗങ്ങളിലേയും മുതിര്‍ന്ന വ്യക്തിത്വങ്ങളും യുവജനങ്ങളും സൗഹൃദ സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടു. ജാതി മത ചിന്തകള്‍ക്കതിതമായി സ്‌നേഹവും ഐക്യവും നിലനില്‍ക്കുന്നു എന്നതിന്റെ സാക്ഷ്യമായി ഈ സംഭവം . നാടിന്റെ സമാധാനത്തിനും ഐക്യത്തിനും ഇത്തരം കൂട്ടായ്മകള്‍ അനിവാര്യമാണെന്നും വിശ്വാസങ്ങള്‍ വ്യത്യസ്തമാണെങ്കിലും നമ്മെളെല്ലാം ഒന്നാണെന്ന സന്ദേശമാണ് ഈ സ്വീകരണം നല്‍ക്കുന്നതെന്ന് മഹല്ല് പ്രസിഡണ്ട് ടി.അബൂബക്കര്‍ ഹാജി പറഞ്ഞു.

error: Content is protected !!