സംസ്ഥാന ജൂനിയര്‍ വോളിബോള്‍ : ജില്ലാ ടീമിനെ റോഷന്‍ റോയിയും, വിഷ്ണു പ്രിയയും നയിക്കും

നീലേശ്വരം : സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ തൃശൂര്‍ പേരമംഗലത്ത് വെച്ച് നടത്തുന്ന സംസ്ഥാന ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാസര്‍കോട് ജില്ലാ ആണ്‍കുട്ടികളുടെ ടീമിനെ യുവരശ്മി ചക്കിട്ടടുക്കത്തിന്റെ റോഷന്‍ റോയിയും, കോഴിക്കോട് കാരന്തൂരില്‍ വെച്ച് നടക്കുന്ന പെണ്‍കുട്ടികളുടെ ജില്ലാ ജൂനിയര്‍ ടീമിനെ ചന്തു ഓഫീസര്‍ വോളി അക്കാദമി താരം വിഷ്ണുപ്രിയയും നയിക്കും. ആണ്‍കുട്ടികളുടെ ടീം- റോഷന്‍ റോയി (ക്യാപ്റ്റന്‍), സി.എച്ച് മുഹമ്മദ് സനീന്‍, ഹൈന്ദവ് എസ് നായര്‍, മുഹമ്മദ് സാബിദ്, കെ അഹമ്മദ് മുബഷീര്‍, ആര്‍.വി സ്വാഗത്, കെ ആരോമല്‍, പി.ടി അഭിനന്ദ്, വി.കെ അക്ഷയ്, ബി തഹസീന്‍ അഹമ്മദ്, സൂര്യതേജ്, സി.കെ തസ്ലീം മുഹമ്മദ്. കോച്ച്- പങ്കജാക്ഷന്‍ പെണ്‍കുട്ടികളുടെ ടീം- വിഷ്ണുപ്രിയ (ക്യാപ്റ്റന്‍), കാര്‍ത്തിക അനില്‍, ശിവന്യ വിനോദ്, കെ.വി നിവേദ്യ, കെ കപില, ടി.കെ ആര്യനന്ദ, കെ.വി വൈഗ, ബി.ആര്‍ ശിവനന്ദ, പി ശിവന്യ, അശിക രമേഷ്, പി.കെ ആര്യനന്ദ, സനൂഷ പി ശ്രീജിത്ത്, കോച്ച്- രേഷ്മ കെ നായര്‍, മാനേജര്‍- ശ്രീജിത്ത് കെ കയ്യൂര്‍.

 

error: Content is protected !!