പള്ളിക്കര: സി പി എമ്മും പിണറായി വിജയനും ശബരിമലയില്‍ നടത്തിയത് സംഘടിത രാഷ്ട്രീയ കൊള്ളയാണെന്നും വിശ്വാസി സമൂഹത്തെ വഞ്ചിച്ചവര്‍ക്ക് ബാലറ്റിലൂടെ വിധിയെഴുതണമെന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലികുട്ടി പറഞ്ഞു. മൗവ്വലില്‍ വെച്ച് നടന്ന പള്ളിക്കര പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പൊതു യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് പഞ്ചായത്ത് ചെയര്‍മാന്‍ സിദ്ദിഖ് പള്ളിപ്പുഴ അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യ പ്രഭാഷണം നടത്തി. മുസ്ലീം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദ് അലി, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, കെ പി സി സി ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ ഇ ഏ ബക്കര്‍, ഡി സി സി വൈസ് പ്രസിഡന്റ് സാജിത് മൗവല്‍, മുസ്ലീം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ ഖാദര്‍, യു ഡി എഫ് പള്ളിക്കര പഞ്ചായത്ത് കണ്‍വീനര്‍ സുകുമാരന്‍ പൂച്ചക്കാട്, ട്രഷറര്‍ രവീന്ദ്രന്‍ കരിച്ചേരി, ഹനീഫ കുന്നില്‍, തൊട്ടി സാലിഹ് ഹാജി, ടി പി കുഞ്ഞബ്ദുള്ള ഹാജി, സോളാര്‍ കുഞ്ഞാമദ് ഹാജി, സത്താര്‍ തൊട്ടി, എം ബി ഷാനവാസ്, ചോണായി മുഹമ്മദ് കുഞ്ഞി, ഹാരിസ് തൊട്ടി,ഷാഫി മവ്വല്‍, സുന്ദരന്‍ കുറിച്ചിക്കുന്ന്, എം പി എം ഷാഫി, രാജേഷ് പള്ളിക്കര, മഹേഷ് തച്ചങ്ങാട്, ഹമീദ് ബാങ്ക്, റഷീദ് ഹാജി കല്ലിങ്കാല്‍, ആമു ഹാജി മവ്വല്‍, ഖാദര്‍ ഗേറ്റ്, അബ്ബാസ് മഠം, റാഷിദ് കല്ലിങ്കാല്‍, ജയശ്രീ എം പി, ട്രസീന കരുവാക്കോട്, യശോദ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
