മുട്ടുന്തല മഖാം ഉറൂസിന് ജനത്തിരക്കേറുന്നു

കാഞ്ഞങ്ങാട് : ചരിത്രപ്രസിദ്ദമായ മുട്ടുന്തല മഖാം ഉറൂസില്‍ ജനത്തിരക്കേറുന്നു . ഉറൂസില്‍ ഇന്ന് കേരളത്തിലെ പ്രഗല്‍ഭ മാദിഹീങ്ങള്‍ പങ്കെടുക്കുന്ന ഇശ്ഖ് മജ്‌ലിസ് നടക്കും.പ്രവാചക പ്രേമത്തിന്റെ പ്രകീര്‍ത്തനങ്ങള്‍ ഇന്ന് ഉറൂസ് നഗരിയില്‍ അലയടിക്കും.
സയ്യിദ് ത്വാഹാ തങ്ങള്‍,സുഹൈല്‍ ഫൈസി കൂരാട്,നാസിഫ് കാലിക്കറ്റ്,ഷഹിന്‍ ബാബു,മുഈനുദ്ദിന്‍ ബാംഗ്ലൂര്‍,ഖാജ ഹുസൈന്‍ ദാരിമി വയനാട്,സുദീര്‍ പാറാല്‍ എന്നിവര്‍ ഇശ്ഖ് മജ്ലിസിന് നേതൃത്വം നല്‍കും.

 

error: Content is protected !!