കോട്ടപ്പാറ :ബാത്തൂര്‍ ഭഗവതീ ക്ഷേത്ര അന്തിത്തിരിയന്‍ വാഴക്കോട് നറുക്കലയിലെ ടി. കുട്ട്യന്‍ (73) അന്തരിച്ചു. 5.30 ന് കോട്ടപ്പാറയിലും 6 മണിക്ക് വീട്ടിലും വെയ്ക്കും. ജനസംഘകാലം മുതല്‍ സംഘടനാ പ്രവര്‍ത്തനം തുടങ്ങിയ നിസ്വാര്‍ത്ഥ പ്രവര്‍ത്തകനായിരുന്നു.അടിയന്തരാവസ്ഥക്കെതിരെയുള്ള സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഷ്ടിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തോളം പൂതങ്ങാനം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു. ബി.ജെ.പിയുടെ പഞ്ചായത്ത് – നിയോജക മണ്ഡലം ചുമതലകള്‍ വഹിച്ചിരുന്നു. ഭാര്യ: കല്യാണി. മക്കള്‍: അഭയന്‍ (ഗള്‍ഫ്), അഭിത. മരുമക്കള്‍: വിനീഷ (ഗള്‍ഫ്), രമേശന്‍ (കോണ്‍ട്രാക്ടര്‍). സഹോദരങ്ങള്‍:കെറുമ്പി (വാഴക്കോട്), ആണ്ടി (വ്യാപാരി കോട്ടപ്പാറ),മാധവന്‍.
