കൈവരിച്ച നേട്ടങ്ങള്‍ മുറുകെ പിടിച്ച് എല്‍ഡിഎഫ് അജാനൂര്‍ പഞ്ചായത്ത് വിഷന്‍ 2030 പ്രകടന പത്രിക

കാഞ്ഞങ്ങാട് : കൈവരിച്ച നേട്ടങ്ങള്‍ മുറുകെ പിടിച്ച് പുതിയ കാലത്തെ വരവേല്‍ക്കാനായി എല്‍ഡിഎഫ് അജാനൂര്‍ പഞ്ചായത്ത് വിഷന്‍2030 പ്രകടന പത്രിക സംസ്ഥാന സര്‍ക്കാറിന്‌ഹെറ ജനക്ഷേമ പദ്ധതികള്‍ക്കുപുറമെ തനത് പദ്ധതികള്‍ ആവിഷ്‌കരിച്ചു. 213 കോടി രുപയുടെ വികസനപ്രവൃത്തികളാണ് പഞ്ചായത്തില്‍ നടപ്പാക്കിയതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിഷന്‍ 2030 ന്റെ ഭാഗമായി അജാനൂര്‍ മത്സ്യബന്ധന തുറമുഖം സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കും.മാണിക്കോത്ത് മേല്‍പ്പാലം,പൊയ്യക്കരയില്‍ ബേക്കല്‍ ടൂറിസം വില്ലേജ് , ഒരു കോടി രൂപ ചിലവില്‍ മാവുങ്കാല്‍ ബസ്വേ ,പഞ്ചായത്ത് ഓഫീസിന് സൗകര്യപ്രദമായ പുതിയ കെട്ടിടം, കിടത്തി ചികിത്സ സൗകര്യത്തോടൂകൂടിയുള്ള ആയൂര്‍വേദ ആശുപത്രി കെട്ടിടം, ബഡ്സ് സ്‌കൂളിന് കൊളവയലില്‍ കെട്ടിടം , അജാനൂര്‍ കൃഷിഭവന് സൗകര്യപ്രദമായ കെട്ടിടം,
ആശങ്കകള്‍ ദൂരീകരിച്ച് ന്യായമായ നഷ്ട്ടപരിഹാരം ഉറപ്പു വരുത്തി തീരദേശപാതയുടെയുംജലപാതയുടെയും പ്രവര്‍ത്തനം ആരംഭിക്കാന്‍ ഇടപ്പെടല്‍ .ചിത്താരി റെഗുലേറ്റര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വീകരിക്കും.വിദ്വാന്‍ പി. സ്മാരക സാംസ്‌കാരിക സമുച്ചയം നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.മഞ്ഞംപൊതിക്കുന്ന് ഇക്കോ ടൂറിസം പദ്ധതി വേഗത്തില്‍ പൂര്‍ത്തികരിക്കാന്‍ ഇടപെടും.മുഴുവന്‍ വീടുകളിലും പെപ്പ് ലൈന്‍ വഴിയുള്ള ഗ്യാസ് കണക്ഷന്‍ (സിറ്റി ഗ്യാസ്) പദ്ധതി പൂര്‍ത്തികരിക്കാന്‍ എല്‍ഡിഎഫ് ഭരണസമിതി ഇടപെടും .
പാര്‍പ്പിടമേഖലയില്‍ ലൈഫ് ഭവന പദ്ധതിയില്‍ മുഴുവന്‍ ഗുണാഭോക്തകള്‍ക്കും വീട് വെച്ച് നല്‍കും.ഒരു ലിസ്റ്റിലു ഉള്‍പ്പെടാത്ത അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തി ഒരു വാര്‍ഡില്‍ ഒരു വീട് നിര്‍മ്മിച്ചു നല്‍കും.ഭവന പുനരുദ്ധാരണം ഒരുലക്ഷം രൂപയായി ഉയര്‍ത്തി ഒരു വര്‍ഷം 100 വീട് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.പട്ടികജാതി, പട്ടികവര്‍ഗ്ഗ മത്സ്യ തൊഴിലാളി മേഖലകളില്‍ സമ്പൂര്‍ണ ഭവന പദ്ധതി നടപ്പിലാക്കും
ജലജീവന്‍ മിഷന്‍ പദ്ധതിയിലുടെ മുഴുവന്‍ വീടുകളിലും കുടി വെള്ളം എത്തിക്കും.പഞ്ചായത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ടേക്ക് എ ബ്രയ്ക്ക് വെള്ളിക്കോത്ത് – കിഴക്കുംകര റോഡ് മെക്കാഡം റോഡ്, ചിത്താരി . മെക്കാഡ് റോഡ് പ്രവൃത്തി കൊളവയല്‍ – കുണ്ട്കണ്ടം റോഡ് നിര്‍മ്മാണം പൂര്‍ത്തികരിക്കും.മഡിയന്‍ മൂലക്കണ്ടം റോഡില്‍ മഡിയന്‍ ജംഗ്ഷന്‍ മുതല്‍ ആല്‍ത്തറക്കാല്‍ വരെ സ്ലാബ് കവറിങ്ങോടെ ഡ്രൈനേജ് നിര്‍മ്മിക്കും.പാറക്കടവ് -പള്ളത്തിങ്കാല്‍ റോഡ് വീതിക്കൂട്ടി കോണ്‍ക്രീറ്റ്‌ചെയ്യുംഅടോട്ട് -കണ്ണികുളങ്ങര തോട് സംരക്ഷണ ഭിത്തി നിര്‍മ്മാണം പൂര്‍ത്തീകരിക്കും
തുച്ഛാനം അണങ്കെട്ട് വി,സി,ബി കം ട്രാക്ടര്‍ വേ ആയി ഉയര്‍ത്തും,
അജാനൂര്‍ കുടുംബ ആരോഗ്യ കേന്ദ്രം മുതല്‍ ക്രസന്റ് സ്‌കൂള്‍ വരെ തോട് വീതി കൂട്ടി സംരക്ഷണ ഭിത്തി നിര്‍മ്മിക്കുംഅജാനൂര്‍ കടപ്പുറത്ത് കടല്‍ ഭിത്തി നിര്‍മ്മിക്കാന്‍ ഇടപെടല്‍ നടത്തും.
കുന്നുപ്പാറ ശ്മശാനം നിര്‍മ്മാണം പൂര്‍ത്തികരിക്കും.തുച്ഛാനം അണക്കെട്ട് മുതല്‍ ചെര്‍മല്‍ വരെ തോടിന് സംരക്ഷണ ഭിത്തി നിര്‍മ്മിക്കും.ഒറവുങ്കര-തണ്ണോട്ട് തോട് സംരക്ഷണ ഭിത്തി നിര്‍മ്മിക്കും.
ഇട്ടമ്മല്‍ ചിത്താരി പുഴ വരെ തോട് സംരക്ഷണ ഭിത്തി നിര്‍മ്മിക്കും.
ഉദയംകുന്ന് – ശ്രീരാമക്ഷേത്രം റോഡ് വീതികൂട്ടി നവീകരിക്കും
എല്ലാ വാര്‍ഡുകളിലും വയോജന പകല്‍ വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കുംപഞ്ചായത്തിലെ അഞ്ചു പ്രധാന കേന്ദ്രങ്ങളില്‍ ഹാപ്പിനസ് പാര്‍ക്കുകള്‍ സ്ഥാപിക്കുംബാല സൗഹൃദ പഞ്ചായത്താക്കി മാറ്റുംപഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും ചില്‍ഡ്രന്‍സ്എല്ലാവര്‍ഷവും കുട്ടികള്‍ക്ക് ‘വിനോദയാത്ര സംഘടിപ്പിക്കുംമുഴുവന്‍ അംഗന്‍വാടികളും സ്മാര്‍ട്ട് അംഗന്‍വാടികള്‍ എല്ലാ വര്‍ഷവും കുട്ടികള്‍ക്ക് വിനോദ യാത്രകള്‍ സംഘടിപ്പിക്കുംപഞ്ചായത്ത് തലത്തില്‍ സ്‌പോര്‍ട്സ് കൗണ്‍സില്‍ ഫുട്‌ബോള്‍ വോളിബോള്‍, കബഡി, കളരി അക്കാദമികള്‍ പഞ്ചായത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ സൗജന്യ വൈഫെ സംവിധാനം നടപ്പിലാക്കും ഒരു വാര്‍ഡില്‍ ഒരു കളിസ്ഥലം എന്ന പദ്ധതി നടപ്പിലാക്കും.
പഞ്ചായത്ത് തലത്തില്‍ പിഎസ്സി കോച്ചിംഗ് സെന്ററുകള്‍ ആരംഭിക്കുംഅഞ്ചുവര്‍ഷംകൊണ്ട് ആയിരം പേര്‍ക്ക് തൊഴില്‍ നല്‍കും.യുവജനങ്ങള്‍ക്കായി പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും
അജാനൂരിനെ സാംസ്‌കാരിക പൈതൃക ഗ്രാമമായി പ്രഖ്യാപിക്കും എല്ലാവര്‍ഷവും അജാനൂര്‍ ഫെസ്റ്റ് സംഘടിപ്പിക്കുംരാവണേശ്വരം നെല്ലെടുപ്പ് സമര ചരിത്ര മ്യൂസിയം സ്ഥാപിക്കും. പഞ്ചായത്തിലെ എല്ലാ രജിസ്റ്റേഡ് ക്ലബ്ബുകളെയും സജീവമാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കുംപഞ്ചായത്ത് തലത്തില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ സ്ഥാപിക്കുംഭാഷ നൈപുണ്യം വളര്‍ത്തിയെടുക്കാന്‍ എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക പദ്ധതി നടപ്പിലാക്കുംതുഎല്ലാ വിദ്യാലയങ്ങളിലും കുട്ടികളുടെ തിയേറ്ററുകള്‍ സ്ഥാപിക്കും
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സുമായി ക്ലാസുകള്‍ നല്‍കും
ക്ലീന്‍ ഊര് അജാനൂര് വാതില്‍പ്പടി സേവനം ഉറപ്പാക്കുംവലിച്ചെറിയല്‍ മുക്ത പഞ്ചായത്ത് ബോധവല്‍ക്കരണം നടത്തുംഎല്ലാ വാര്‍ഡിലും പച്ചത്തുരുത്തുകള്‍ സ്ഥാപിക്കും
കാവുകള്‍ സംരക്ഷിക്കുംസ്‌കൂളുകളില്‍ ജൈവ വൈവിധ്യ ഉദ്യാനം സ്ഥാപിക്കുംപഞ്ചായത്ത് തല ഔഷധ തോട്ടം സ്ഥാപിക്കും
ചിത്താരി പുഴയെ സംരക്ഷിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ മഞ്ഞപൊതിക്കുന്ന് ആനന്ദാശ്രമം, മഡിയന്‍ കൂലം അതിഞ്ഞാല്‍ പള്ളി, കൊത്തിക്കാല്‍ ബീച്ച്, ബേക്കല്‍ ടൂറിസം വില്ലേജ് എന്നിവ പരസ്പരം ബന്ധപ്പെടുത്തി സര്‍ക്യൂട്ട് ടൂറിസം നടപ്പിലാക്കുംചിത്താരി റെഗുലേറ്റര്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ടൂറിസം കേന്ദ്രമാക്കി മാറ്റുംഉല്‍ത്സവങ്ങളുടെ കലണ്ടര്‍ പ്രസിദ്ധീകരിക്കും.
എം.പൊക്ലന്‍, ദിലീപ് മേടയില്‍, മാട്ടുമ്മല്‍ ഹസന്‍ ഹാജി, ശിവജി വെള്ളിക്കോത്ത്, വി.ഗിനീഷ്, മൂലക്കണ്ടം പ്രഭാകരന്‍, നാരായണന്‍ പള്ളിക്കാപ്പില്‍, പി.വി തുളസി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.

 

error: Content is protected !!