പുല്ലൂര്‍ : വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്ര പുണര്‍തം ഉത്സവം ഡിസംബര്‍ 6,7 ദിവസങ്ങളില്‍ നടക്കും. 6 ന് രാവിലെ 8:30 ന് കന്നിക്കലവറ. 10മണിക്ക് മധുരമ്പാടി മുത്തപ്പന്‍ മടപ്പുരയില്‍ നിന്നും കലവറ ഘോഷയാത്ര. വൈകിട്ട് 6.30 ന് ദീപാരാധന, 6.45ന് തിരുവത്താഴത്തിന് അരി അളക്കല്‍ തുടര്‍ന്ന് ക്ഷേത്ര മാതൃ സമിതിയുടെ നേതൃത്വത്തില്‍ അദ്ധ്യാത്മിക വേദികളിലെ നിറ സാന്നിധ്യമായ പരപ്പബാലന്‍ മാസ്റ്റര്‍ കര്‍മികത്വം വഹിക്കുന്ന സര്‍വ്വശ്വര്യ വിളക്കുപൂജ. രാത്രി 8 ന് പ്രദേശത്തെ പ്രതിഭകള്‍ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. 7 ന് രാവിലെ 5 ന് നട തുറക്കല്‍, ഗണപതിഹോമം. തുടര്‍ന്ന് വിവിധ പൂജകള്‍ ഉച്ചക്ക് 12 ന് ഉച്ചപൂജ. 1മുതല്‍ 230 വരെ അന്ന പ്രസാദ വിതരണം. വൈകിട്ട് 6 ന് തായംബക,അത്താഴപൂജ, ശ്രീഭൂതബലി, അരയാല്‍ തറയിലേക്ക് എഴുന്നള്ളത്,പൂജ തിരിച്ചെഴുന്നള്ളത് തിടമ്പ് നൃത്തത്തോട് കൂടി ഉത്സവം സമാപനം.
