യു ഡി എഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യം:മുക്താര്‍ അലി ശീഹാബ് തങ്ങള്‍

അജാനൂര്‍:ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യു ഡി എഫ് സ്ഥാനാര്‍ത്ഥികളായി മല്‍സരിക്കുന്ന മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ നല്‍കി വമ്പിച്ച വിജയത്തോടു കൂടി വിജയിപ്പിക്കണമെന്നും സെയ്യിദ് മുക്താറലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.

അജാനൂര്‍ പഞ്ചായത്ത് ഇരുപതാം വാര്‍ഡ് അജാനൂര്‍ കടപ്പുറം യു ഡി എഫ് തെരഞ്ഞെടുപ്പ് കുടുംബസംഗമം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.കെ.എം.മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷം വഹിച്ചു.കോണ്‍ഗ്രസ് നേതാവ് ഡോ: ഖാദര്‍ മാങ്ങാട് മുഖ്യ പ്രഭാഷണം നടത്തി.കഴിഞ്ഞ പത്ത് വര്‍ഷമായി അജാനൂര്‍ പഞ്ചായത്ത് ഭരണം നടത്തിയ എല്‍ ഡി എഫ് നാടിന്റെ വികസനത്തിനായി ഒരു ക്ഷേമപ്രവര്‍ത്തനവും ചെയ്തില്ല,പഞ്ചായത്തിലെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ് കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി എന്നും അത് കൊണ്ട് .യു ഡി എഫി ന്റെ ഭരണം അനിവാര്യമായി വന്നിരിക്കുകയാണ്,വര്‍ത്തമാനകാലം അത് ആഗ്രഹിക്കുകയാണെന്നും ഡോ:ഖാദര്‍ മാങ്ങാട് പറഞ്ഞു. മുസ്‌ളിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം എ.ഹമീദ് ഹാജി സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തി സംസാരിച്ചു. കപ്പണക്കാല്‍ മുഹമ്മദ് കുഞ്ഞി,ഏ.അബ്ദുളള,മുനീര്‍ പാലായി,കുല്‍ബുദ്ദീന്‍ പാലായി,എല്‍ ഷെരീഫ്, ഷീബ കടപ്പുറം,ഖദീജ നസീം എന്നിവര്‍ പ്രസംഗിച്ചു. സ്ഥാനാര്‍ത്ഥികളായ സി.സുമിത,സി.കുഞ്ഞാമിന കൊളവയല്‍ എന്നിവരും സംസാരിച്ചു ,
പഞ്ചായത്ത് മെമ്പര്‍ കെ.രവീന്ദ്രന്‍ സ്വാഗതവും, ശിഹാബ് പാലായി നന്ദിയും പറഞ്ഞു.

 

error: Content is protected !!