ഭിന്നശേഷി ദിനത്തില്‍ കലാകാരനെ ചേര്‍ത്തുപിടിച്ച് കുട്ടി പോലീസ്

കാഞ്ഞങ്ങാട് : കലയുടെ അതിരുകള്‍ ഭേദിച്ച്, ഭിന്നശേഷിക്കിടയിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച കലാകാരന്‍ സുധി ചെമ്മട്ടംവയലിനെ ജി എച്ച് എസ് എസ് ഹോസ്ദുര്‍ഗ് സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് (എസ് പി സി) യൂണിറ്റിന്റെയും ജനമൈത്രി പോലീസ് ഹോസ്ദുര്‍ഗിന്റെയും ആഭിമുഖ്യത്തില്‍ സ്‌കൂളില്‍ വെച്ച് ആദരിച്ചത്. ഹെഡ്മാസ്റ്റര്‍ എം പി രാജേഷ് പൊന്നാട അണിയിച്ച് ആദരിച്ചു.
എസ്പിസിയുടെ കമ്മ്യൂണിറ്റി പ്രോജക്ടുകളില്‍ ഒന്നായ ‘ഫ്രണ്ട്‌സ് അറ്റ് ഹോം’ എന്ന പരിപാടിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
പരിമിതികളെ മറികടന്ന് സംഗീതരംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് സുധി ചെമ്മട്ടംവയല്‍. ജനമൈത്രി പോലീസ് ഓഫീസര്‍ പ്രദീപന്‍ കോതോളി അധ്യക്ഷനായി. കമ്മ്യുണിറ്റി പോലീസ് ഓഫീസര്‍ ടി ടി വി സിന്ധു സ്വാഗതം പറഞ്ഞു. അധ്യാപകരായ കെ. മുഹമ്മദ് ശരീഫ്, എം വി . ശ്രീദേവ്, വിനോദ് കുമാര്‍ കല്ലത്ത്, കെ. ബാലമുരളി , എവി മനോജ് , കൃഷ്ണപ്രസാദ്, ആനി, കെ.വി.സുപ്രിയ എന്നിവര്‍ സംസാരിച്ചു. സീനിയര്‍ കേഡറ്റ് ഫാത്തിമത്ത് എ.വി . ഷഹന നന്ദി പറഞ്ഞു.

 

error: Content is protected !!