കോട്ടപ്പാറ: തദ്ദേശസ്വയംഭരണ വകുപ്പ് തെരഞ്ഞെടുപ്പ് അടു ത്തെത്തിയിട്ടും കേരളത്തിലെ ഇരുമുന്നണികളും ചര്‍ച്ചചെയ്യുന്നത് അശ്ലീലമാണെന്ന് ബിജെ പി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അഡ്വ.വി.കെ.സജീ വന്‍ ബിജെപി. മടിക്കൈ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നുഅദ്ദേഹം.അഴിമതിയും, ശബരിമാലയി ലെ സ്വര്‍ണ്ണകൊള്ളയും ചര്‍ച്ച ചെയ്യുമ്പോള്‍ വികസന കേരളത്തെക്കുറിച്ച് ബിജെപി മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. കേരളത്തിലെ 32 ലക്ഷം ആളുകള്‍ക്കാണ് നരേന്ദ്രമോദിയുടെ കിസാന്‍ പദ്ധതി ലഭിക്കുന്നത്. ഈ വകയില്‍ 44000 രൂപ വീതം കര്‍ഷകന്റെയും ബാങ്ക് അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്. ആയുഷ്മാന്‍ കാര്‍ഡുള്ള ആ ളുകള്‍രോഗത്തെക്കുറിച്ച് ചിന്തിക്കാതെ ആശങ്ക ഇല്ലാതെ ഉ റങ്ങുന്നത് നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണമുള്ള കാഴ്ചപ്പാട് കൊണ്ടാണ്. പിഎംശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കാത്തത് മത അധ്യക്ഷന്മാരുടെ മുന്നില്‍ മുട്ടുമടക്കു ന്ന സര്‍ക്കാര്‍ ആയതുകൊണ്ടാ ണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി ബിജി ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം എ. വേലായുധന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി പി.പത്മനാഭന്‍, സെകട്ടറി പി.മനോജ് കുമാര്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ ഇ.കൃഷ്ണന്‍, എം.ശങ്കരന്‍ വാഴക്കോട്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം. പ്രകാശന്‍, ഒന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥി കെ.ശോഭന എന്നിവര്‍ സംസാ രിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രതീഷ് കല്യാണം സ്വാ ഗതം ബൂത്ത് പ്രസിഡന്റ് സി.കുമാരന്‍ നന്ദിയും പറഞ്ഞു.
