ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് : പെരിയ ഗവ :ഹയര്‍ സെക്കന്ററി സ്‌കൂളിലെ ശ്രീ ദീപ്തയും, നവമിയും സംസ്ഥാന തലത്തിലേക്ക്

പെരിയ :പടന്നക്കാട് നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന കാസര്‍കോട് ജില്ലാതല കരാട്ടെ മത്സരത്തില്‍ കുമിറ്റെ, കത്ത, ടീം കത്ത ഇനങ്ങളില്‍ ഗോള്‍ഡ് മെഡല്‍ നേടി ശ്രീദീപ്തയും, ടീം കത്തയില്‍ ഗോള്‍ഡ് മെഡലും, കത്ത, കുമിത്തെ ഇനങ്ങളില്‍ സില്‍വര്‍ മെഡലും നേടി നവമിയും സംസ്ഥാന കരാട്ടെ മത്സരത്തിലേക്ക് യോഗ്യത നേടിയത്. പെരിയ ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളിലെ , ഒമ്പതാം ക്ലാസ്സിലെ വിദ്യാര്‍ത്ഥനിയാണ് ശ്രീദീപ്ത. നവമി എട്ടാം ക്ലാസ്സിലെ വിദ്യാര്‍ത്ഥിനിയാണ് അലന്‍ തിലക്
കരാട്ടെ സ്‌കൂള്‍ ഓഫ് പെരിയ ട്രെയിനര്‍ ജിന്‍സി ജോണ്‍സണ്‍ ആണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.

 

error: Content is protected !!