പരപ്പ :പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. 60 കാരനെതിരെ വെള്ളരിക്കുണ്ട് പോലീസ് പോക്‌സോ പ്രകാരം കേസെടുത്തു. ക്ലായിക്കോട് സ്വദേശി അബ്ദുല്‍ റസാക്ക് (60) നെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മദ്രസയിലേക്ക് പോകുന്ന വഴിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ മിഠായി തരാം എന്നു പറഞ്ഞു കാറില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി മദ്രസ അധ്യാപകനോട് കാര്യം പറയുകയും അദ്ദേഹം ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും ആയിരുന്നു. കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പോലീസ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപദ്രവിക്കല്‍ പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
