കാഞ്ഞങ്ങാട്: സംസ്ഥാനത്ത് വികസന മെല്ലാം കൊണ്ടു വന്നത് യു.ഡി.എഫ് സര്‍ക്കാറുകളാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രാമേശ് ചെന്നിത്തല. അജാനൂര്‍ കടപ്പുറം മൈത്രി ഭവന്‍ കോമ്പൗണ്ടില്‍ ചേര്‍ന്ന അജാനൂര്‍ പഞ്ചായത്ത് തിര ഞ്ഞെടുപ്പ് പ്രചരണാര്‍ഥം നടത്തിയ തീര ദേശ മേഖല യു.ഡി.എഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്മാര്‍ട്ട് സിറ്റി,വിമാനത്താവളങ്ങള്‍, നിരവധി സര്‍വകശാലകള്‍, ജില്ലാ തോറും മെഡിക്കല്‍ കോ ളേജുകള്‍, വിഴിഞ്ഞം പദ്ധതി തുടങ്ങിയല്ലാം കൊണ്ടു വന്നത് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.ഡി.എഫ് സര്‍ക്കാറുകളാണ്. വിദ്യാഭ്യാസം, ആ രോഗ്യം, വ്യവസായം, ഐ.ടി മേഖലകളി ലെല്ലാം അങ്ങനെ വിപ്ലകരമായ വികസന പ്രവര്‍ത്തനങ്ങളാണ് യു.ഡി.എഫ് സര്‍ക്കാറുകള്‍ കൊണ്ടു വന്നത്. എന്നാല്‍ ഇതി നെല്ലാം എതിര്‍ത്ത് തകര്‍ക്കാന്‍ നോക്കിയവരാണ് എല്‍.ഡി.എഫന്നും ചെന്നിത്തല ആ രോപിച്ചു. ശബരിമലയില്‍ അയ്യപ്പ ഭക്തര്‍ കാണികയായി തന്ന സ്വര്‍ണ്ണ വിഗ്രഹങ്ങള്‍ കളവിന് കൂട്ടു നിന്ന സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്നും അ ദ്ദേഹം കൂട്ടി ചേര്‍ത്തു. മുസ്ലിംലീഗ് നേതാവ് സി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍, കെ.പി.സി.സി ജന.സെക്രട്ടറി കെ നീലകണ്ഠന്‍, മുസ്ലിംലീഗ് സെക്രട്ടറി യേറ്റംഗം ബഷീര്‍ വെള്ളിക്കോത്ത്, സേവാദള്‍ സംസ്ഥാന ചെയര്‍മാന്‍ രമേശ് കരുവാച്ചേരി, ജില്ലാ യു.ഡി.എഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, മുസ്ലിംലീഗ് ദേശീയ കൗണ്‍സില്‍ അംഗം എ ഹമീദ് ഹാജി, പെരിയ ബാലകൃഷ്ണന്‍, സി.എം.പി ജില്ലാ സെക്രട്ടറി സി.വി തമ്പാന്‍, അഡ്വ.രാ ജേന്ദ്രന്‍, പി.വി സു രേഷ്, ബഷീര്‍ ആറങ്ങാടി, ധന്യ സു രേഷ്, മീനാക്ഷി ബാലകൃഷ്ണന്‍, എന്നിവര്‍ പ്രസംഗിച്ചു. കെ.കെ ബാബു, കെ വേണു, സ്ഥാനാര്‍ഥികളായ ജില്ലാ പഞ്ചായത്ത് പെരിയ ഡിവിഷന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ജിഷ രാജു, സുമിത, നദീര്‍ കൊത്തിക്കാല്‍, സി കുഞ്ഞാമിന, ബിന്ദു സൊസൈറ്റി, പി അബ്ദുല്‍ കരീം, ഖാലിദ് അറബിക്കാടത്ത്, കുഞ്ഞമ്പു, ലക്ഷ്മി തമ്പാന്‍ സംബന്ധിച്ചു. കോണ്‍ഗ്രസ് നേതാവ് കെ രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.
