കാഞ്ഞങ്ങാട്: കെഎസ്ഇബിയുടെ കടുത്ത അനാസ്ഥയാണ് കര്ഷകന് ദാരുണ അന്ത്യത്തിന് കാരണമെന്ന് നാട്ടുകാര്‍. ആറുമാസം മുമ്പ് വയലില്‍ കൂടി വരുന്ന വൈദ്യുതി ലൈനില്‍ ഒഴിവാക്കിയിരുന്നു.വയലിന്റെ ഇരു കരയില്‍ ഉള്ളവര്‍ക്ക് അതാത് പ്രദേശത്തുനിന്ന് വൈദ്യുതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്രയും നാളായി താഴ്ന്നുകിടക്കുന്ന വൈദ്യുതി ലൈന്‍ മുറിച്ചുമാറ്റാന്‍ കെഎസ്ഇബി അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതാണ് ചെമ്മട്ടംവയല്‍ അടമ്പില്‍ സ്വദേശി എ .കുഞ്ഞിരാമന് (65) മരണത്തിന് കാരണമായത് നാട്ടുകാര്‍ പറയുന്നു. ഇന്ന് രാവിലെ 10 മണിയോടെ സ്വന്തം തോട്ടത്തിലേക്ക് അടക്ക പറക്കാന്‍ പോയതായിരുന്നു കുഞ്ഞിരാമന്. ഉച്ചക്ക് രണ്ടു മണിയോടെ യാണ് കുഞ്ഞിരാമനെ ഇലക്ട്രിക് ലൈന്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് മരിച്ചു കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഹോസ്ദുര്‍ഗ് പോലീസ് സ്ഥലത്ത് മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.നേരത്തെ ദിനേശ് ബിഡി കമ്പനി തൊഴിലാളിയായിരുന്നു. ഭാര്യയും മൂന്ന് മകളും ഉണ്ട്.
