നീലേശ്വരം നഗരസഭയില്‍ ബിജെപി പ്രധാന പ്രതിപക്ഷമായി ഈ തെരഞ്ഞെടുപ്പോടെ ഉയര്‍ന്നുവരുമെന്ന് അഡ്വ. കേശവന്‍

നീലേശ്വരം:   നീലേശ്വരം മുനിസിപ്പാലിറ്റി 13, 14 വാര്‍ഡ് കമ്മിറ്റി കുടുംബ സംഗമം നടത്തി. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം അഡ്വ.കേശവന്‍ ഉദ്ഘാടനം ചെയ്തു, നീലേശ്വരം നഗരസഭയില്‍ ബിജെപി പ്രധാന പ്രതിപക്ഷം ആയി ഈ തെരഞ്ഞെടുപ്പോടെ ഉയര്‍ന്നുവരുമെന്നും ഇതോടുകൂടി കേന്ദ്രത്തിന്റെ നിരവധിയായ വികസന പദ്ധതികള്‍ നഗരസഭയ്ക്ക് ലഭ്യമാകുമെന്നും
ഇടത് വലതു മുന്നണികള്‍ക്ക് രാഷ്ട്രീയ ധാര്‍മികത നഷ്ടപ്പെട്ടുവെന്നും ജനകീയ വിഷയങ്ങള്‍ക്ക് പകരം അഴിമതിയുടെയും ലൈംഗിക അരാജകത്തിന്റെയും കഥകള്‍ മാത്രമാണ് ഇവര്‍ക്ക് പറയാനുള്ളത് . ജനങ്ങള്‍ക്ക് ആകെയുള്ള പ്രതീക്ഷ ഇനി ബിജെപി ആണെന്നും ബിജെപി വികസന രാഷ്ട്രീയത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നയെന്നും അഡ്വ.കേശവന്‍ അഭിപ്രായപ്പെട്ടു.യോഗത്തില്‍ ബൂത്ത് പ്രസിഡന്റ് മനോജ് കപ്പണക്കാല്‍ അധ്യക്ഷത വഹിച്ചു. ബിജെപി നിലേശ്വരം മണ്ഡലം പ്രസിഡന്റും പതിമൂന്നാം വാര്‍ഡ് ചാത്തമത്തേ സ്ഥാനാര്‍ഥിയുമായ സാഗര്‍ ചാത്തമത്ത്, പതിനാലാം വാര്‍ഡ് പൂവാലാംകൈ സ്ഥാനാര്‍ത്ഥി ശരണ്യ സുനില്‍, പി യൂ വിജയകുമാര്‍, രാജീവന്‍ ചിമേനി, പി മോഹനന്‍, സുനില്‍കുമാര്‍ വട്ടപ്പൊയില്‍, ജയന്തി അജയന്‍, സത്യഭാമ, കൃഷ്ണ പ്രിയ എന്നിവര്‍ സംസാരിച്ചു. വി വി രവിചന്ദ്രന്‍ സ്വാഗതവും കെ സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!