സിപിഎം സ്വര്‍ണ്ണ കൊള്ളയും കോണ്‍ഗ്രസ് ഗര്‍ഭവും മറച്ചുവെക്കാന്‍ ശ്രമം നടത്തുന്നു: എ.പി.അബ്ദുള്ളകുട്ടി; മാവുങ്കാലില്‍ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനാചരണം ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളകുട്ടി ഉദ്ഘാടനം ചെയ്തു

മാവുങ്കാല്‍: കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാനത്തിന് 26 ആണ്ട് പൂര്‍ത്തിയാ കുമ്പോഴും കൊലപാതകത്തിന് മുകസാക്ഷികളായ വിദ്യാര്‍ത്ഥികള്‍ പലരും ഇന്നും മാ നസിക വിഭ്രാന്തിയില്‍ കഴിയുകയാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബുള്ളകുട്ടി.ബിജെപി അജാനൂര്‍ പഞ്ചായത്ത് കമ്മറ്റി മാവുങ്കാലില്‍ സംഘടിപ്പിച്ചു സ്വര്‍ഗ്ഗീയ കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ അനുസ്മര ണ പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സിപിഎം സ്വര്‍ണ്ണ കൊള്ള മറച്ചുവെ ക്കാന്‍ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് യുവ നേതാവിന്റെ ഗര്‍ഭം മറച്ചുവെക്കാന്‍ ശ്ര മിക്കുകയാണെന്ന് അദ്ദേഹംപരിഹസിച്ചു. ശബരിമലയില്‍ മാത്രമല്ല സിപിഎം ഭരണത്തിലുള്ള പല ക്ഷേത്രങ്ങളിലും കൊള്ളനടക്കുന്നുണ്ട്. അതു കൊണ്ടുതന്നെ ഈവരുന്നതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നെറുകത്ത് കുത്താനുള്ള തെരഞ്ഞെടുപ്പായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ പല സഹോദരങ്ങളും അന്യസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമാണ് ഐടി മേഖലയില്‍ ജോലി ചെയ്യുന്നത്. എന്‍ഡിഎ സര്‍ക്കാരിനെ കേരളത്തില്‍ അധികാരത്തില്‍ എത്തിച്ചാല്‍ നമ്മുടെ സ്വന്തം നാട്ടില്‍ ഐടി മേഖലയെ കുടില്‍ വ്യവസായവുമായി മാറ്റാനും നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ ത്തു.ബിജെപി അജാനൂര്‍ പഞ്ചാ യത്ത് കമ്മറ്റി പ്രസിഡന്റ് പ്രസാദ് മിഥിലഅധ്യക്ഷനായി. സംസ്ഥാന കമ്മറ്റിയംഗം എ.വേലായുധന്‍, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് കെ.പ്രശാന്ത് സൗത്ത്, ജില്ലാ കമ്മറ്റി കമ്മിറ്റിയംഗം രവീ ന്ദ്രന്‍ മാവുങ്കാല്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രുതി പൊയിലൂര്‍ എന്നിവര്‍ സംസാരിച്ചു. ഗംഗാധരന്‍ സ്വാഗതവും ബി ജെപി മണ്ഡലം സെക്രട്ടറി വൈശാഖ് മാവുങ്കാല്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!