കോട്ടച്ചേരി കുന്നുമ്മല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഉത്സവം വിളക്കുപൂജ നടന്നു; കളിയാട്ട ഉത്സവം 11ന് തുടങ്ങും

കാഞ്ഞങ്ങാട്:- ലക്ഷ്മി നരസിംഹ മൂര്‍ത്തിയുടെ വിഗ്രഹാരാധനയും നിത്യ പ്രാര്‍ത്ഥനയും വിഷ്ണുമൂര്‍ത്തിയുടെയും പരിപാര ദൈവങ്ങളുടെയും കെട്ടിയാടുകയും ചെയ്യുന്നഉത്തര കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായ കാഞ്ഞങ്ങാട് പട്ടണത്തോട് ചേര്‍ന്ന് നില്‍ക്കുന്ന നിരവധി ആളുകളുടെ ആരാധന കേന്ദ്രമായ കോട്ടച്ചേരി കുന്നുമ്മല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ ഈ വര്‍ഷത്തിന്റെ പ്രതിഷ്ഠാദിന കളിയാട്ട ഉത്സവം തുടങ്ങി. ഡിസംബര്‍ 1 2 തീയതികളില്‍ നടക്കുന്ന പ്രതിഷ്ഠാദിന ഉത്സവത്തിന്റെ ഭാഗമായി വിവിധ ആചാര ചടങ്ങുകളും സര്‍വ്വൈശ്വര്യ വിളക്ക് പൂജയും നടന്നു. രണ്ടാം ദിവസം സോപാനസംഗീതം, മഹാപൂജ വിതരണം, തിടമ്പ് നിര്‍ത്തം, ഭജന്‍സ് എന്നിവയും നടക്കും. ഡിസംബര്‍ 11 മുതല്‍ 5 ദിവസങ്ങളിലായി നടക്കുന്ന കളിയാട്ട ഉത്സവം കോട്ടച്ചേരി ചെരക്കര തറവാട്ടില്‍ നിന്നു ദീപവും തിരിയും,കുന്നുമ്മല്‍ ദുര്‍ഗ്ഗാ പരമേശ്വരി മംത്തില്‍ നിന്നു അരിയും പൂവും കൊണ്ടുവരുന്നതോടുകൂടി ആരംഭിക്കും. എല്ലാദിവസവും രാവിലെ 10 മണിക്ക് ചാമുണ്ഡി അമ്മ,ഉച്ചയ്ക്ക് രണ്ടുമണിക്ക് വിഷ്ണുമൂര്‍ത്തി , വൈകുന്നേരം 3 മണിക്ക് ഗുളികന്‍ എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തി ഭക്തര്‍ക്ക് അനുഗ്രഹം നല്‍കും. ആദ്യദിവസം രാത്രി കോട്ടച്ചേരി പട്ടരെ കന്നിരാശി വയനാട്ടുകുലവന്‍ ദേവസ്ഥാനത്തില്‍ നിന്നുംതെയ്യം വരവ് നടക്കും. എല്ലാദിവസവും രാത്രി തെയ്യങ്ങളുടെ കുളിച്ചു തേറ്റവും വിവിധ കലാപരിപാടികളും ഉണ്ടാകും. സമാപന ദിവസമായ 16 ഉച്ചയ്ക്ക് 12.30 മുതല്‍ 2. 30 വരെ അന്നദാനവും ഉത്സവത്തിന്റെ ഭാഗമായി ഉണ്ടാകും.

 

error: Content is protected !!