റോഡ് നിര്‍മിതിയിലെ പിഴവില്‍ പ്രതിഷേധിച്ച് കറുത്ത ഷാളണിഞ്ഞ് പ്രചരണം;  ചിറ്റാരിക്കാല്‍ ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.എസ്. രമണിയാണ് കറുത്ത ഷാള്‍ ധരിച്ച് പ്രചരണം നടത്തുന്നത്

ചിറ്റാരിക്കാല്‍: മലയോര ഹൈവേ കാറ്റാംകവല മറ്റ പുള്ളി വളവില്‍ വര്‍ദ്ധിച്ചുവരുന്ന വാഹനഅപകടത്തിനു കാരണമായ റോഡ് നിര്‍മിതിയിലെ പിഴവില്‍ പ്രതിഷേധിച്ച് കറുത്ത ഷാള്‍ ധരിച്ച് സ്ഥാനാര്‍ത്ഥിയുടെ പ്രചരണം. ചിറ്റാരിക്കാല്‍ ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് എന്‍ഡിഎ സ്ഥാ നാര്‍ത്ഥിയും മഹിളാമോര്‍ച്ച കാ സര്‍കോട് ജില്ലാ പ്രസിഡന്റുമായ കെ.എസ്. രമണിയാണ് കഴിഞ്ഞ
രണ്ട് ദിവസമായി കറുത്ത ഷാള്‍ ധരിച്ച് പ്രചരണത്തിനിറങ്ങിയത്.റോഡ് നിര്‍മ്മാണ ജനകീയ സമിതി വൈസ് ചെയര്‍മാന്‍ കൂടി യാണ് രമണി. മേലധികാരികളെ നേരില്‍ക്കണ്ടും രേഖാമൂലവും പല തവണ റോഡിന്റെ ശോചനീയാവസ്ഥ അറിയിച്ചതാണ്. 12 മീറ്ററാണ് മലയോര ഹൈവേയുടെ കുറഞ്ഞ വീതി വളവുകളില്‍ ഇതിലധികം വേണ്ടിവരും. അപകടവളവില്‍ ആവശ്യത്തിന് വീതിയില്ല. ഇറക്ക ത്തില്‍ വലത്തോട്ടുള്ള വളവില്‍ മെക്കാഡം ചെയ്ത് അനുപാതിക മായി ഇടതുവശം ഉയര്‍ത്തിയില്ലെ
ന്നതാണ് പല ഡ്രൈവര്‍മാരും ചൂണ്ടിക്കാട്ടുന്നത്. ഈ വളവ് അപകട രഹിതമേഖലയെന്നു കാട്ടിയാണ് എന്‍ജി നിയറിങ് വിഭാഗം റോഡിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇവിടെ കെട്ടിയ ബാരിക്കേ ഡു പോലും ഒരാളുടെ അരപ്പൊക്കത്തില്‍ പോലുമില്ല. കഴിഞ്ഞ മാസം ഇവിടെ ഒരു ഓട്ടോറിക്ഷ മറിഞ്ഞ് ബാരിക്കേഡ് തകര്‍ന്നിരുന്നു. ഇവിടെയാണ് കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് 30 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചത്. കാറ്റാംകവലയ്ക്കും കുറ്റിത്താ ന്നിക്കുമിടയിലെ രണ്ട് കിലോമീറ്ററോളം ദൂരത്ത് 10 പേരുടെ ജീവനുകളാണ് സമീപ വര്‍ഷങ്ങളില്‍ വാഹനാപകടത്തില്‍ പൊലിഞ്ഞത്. ഇത്രധികം അപകടങ്ങളുണ്ടാ യിട്ടും പരാതികള്‍ മുമ്പിലെത്തിച്ചിട്ടും നടപടികളുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി കറുത്ത ഷാള്‍ ധരിച്ച് പ്രചരണം നടത്തുന്നത്. ഉ രാളുങ്കല്‍ സൊസൈറ്റിയാണ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയത്.

 

error: Content is protected !!