നീലേശ്വരം: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ നീലേശ്വരത്ത് ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.പി.ക്ക് നിവേദനം നല്‍കി.വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും എന്നും മുന്‍പന്തിയിലുള്ള ഈ സ്റ്റേഷന്‍, മലയോര മേഖലയിലെ ആയിരക്കണക്കിന് ജനങ്ങളുടെ ഏക ആശ്രയമാണ്. എന്നാല്‍, നിലവില്‍ നിരവധി പ്രധാനപ്പെട്ട ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് ഇല്ലാത്തത് സാധാരണക്കാരായ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് അടുത്തുള്ള സ്റ്റേഷനുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇത് സാമ്പത്തികമായും സമയപരമായും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. യാത്രക്കാരുടെ നിലവിലെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് അടിയന്തിരമായി നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കേണ്ട പ്രധാന ട്രെയിനുകളുടെ പട്ടികയും നിവേദനത്തോടൊപ്പം സമര്‍പ്പിച്ചു.
അടിയന്തിരമായി സ്റ്റോപ്പ് ലഭിക്കേണ്ട പ്രധാന ട്രെയിനുകള്‍:
ചെന്നൈ – മംഗലാപുരം – ചെന്നൈ മെയില്‍, മംഗലാപുരം – തിരുവനന്തപുരം – മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസ്
ഈ വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് അനുകൂലമായ നടപടി സ്വീകരിക്കാന്‍ എം.പി. ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്ന് യാത്രക്കാര്‍ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിച്ചു. നീലേശ്വരത്തിന്റെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് എത്രയും വേഗം സ്റ്റോപ്പ് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
