ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള: സിപിഎം നേതാക്കള്‍ അവരുടെ ഊഴം കാത്തിരിക്കുകയാണയെന്ന് വി ഡി സതീശന്‍

കാഞ്ഞങ്ങാട് : ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള നടത്തിയവരുടെ ജയിലിലേക്കുള്ള യാത്ര തുടങ്ങിയിരിക്കുകയാണ് സിപിഎം നേതാക്കള്‍അവരുടെ ഊഴം കാത്തിരിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഴുന്നോറൊടിയില്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ടീം യുഡിഎഫ് ഉജ്ജ്വല നേട്ടം കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ യുഡിഎഫ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ. എന്‍ ഏ ഖാലിദ് അധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍, ബാലകൃഷ്ണന്‍ പെരിയ,കെ നീലകണ്ഠന്‍,എം അസിനാര്‍, പി.വി സുരേഷ്,
എംപി ജാഫര്‍, പി.വി. ചന്ദ്രശേഖരന്‍, സ്വാഗതവും, പി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു .

 

error: Content is protected !!