ഇന്റെര്‍നെറ്റ്,ഡി.ടി.പി, ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (ഐഡിപിഡബ്ലിയു എ ) കാസര്‍കോട് ജില്ലാ സമ്മേളനം നടന്നു

കാഞ്ഞങ്ങാട് : ഇന്റെര്‍നെറ്റ്,ഡി.ടി.പി, ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (ഐഡിപിഡബ്ലിയു എ ) കാസര്‍കോട് ജില്ലാ സമ്മേളനം നടന്നു. ആധാര്‍ കാര്‍ഡ് അപ്പ്‌ഡേഷനും,പെന്‍ഷന്‍ മസ്റ്ററിംങ്ങും സി.എസ്.സി സെന്ററുകള്‍ക്കും , ജനസേവന കേന്ദ്രങ്ങള്‍ക്കും അനുവദിക്കുവാന്‍ നിരവധി തവണ ആവശ്യപെട്ടിട്ടും ഇതുവരെ അനുവദിക്കാത്ത സര്‍ക്കാരിന്റെ നടപടിയില്‍ ജില്ലാ സമ്മേളനം പ്രതിഷേധിച്ചു. സമ്മളനം കേന്ദ്ര സര്‍വ്വകലാശാല ഡെപ്യൂട്ടി രജിഷ്ട്രാര്‍ സുരേഷ് കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ ദിനേശന്‍ മൂലക്കണ്ടം അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് മൈ ബ്രദര്‍ മുഖ്യപ്രഭാഷണം നടത്തി.
മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. വിവിധ വിഷയങ്ങളില്‍ പഠന ക്ലാസുകള്‍ നടന്നു. വിവിധ കമ്പനികളുടെഫോട്ടോ സ്റ്റാറ്റ് മെഷീനുകളുടെയും, പ്രിന്ററുകളുടേയും പ്രദര്‍ശനവും നടത്തി. രാജന്‍ മാണിക്കോത്ത്, പി എസ് ജയന്‍, സായി മുരളി,നാസര്‍ഉടുമ്പിന്‍തല, വര്‍ഗീസ് ചിറ്റാരിക്കാല്‍, അബ്ദുള്‍ ജലീല്‍, സരിത പൈവളിഗെ, എ വി ഇന്ദുമതി, ഷംല പെരുമ്പട്ട, സതീഷ് പൂര്‍ണ്ണിമ,ശ്രീ ദിവ്യ, പി.സുകന്യ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹിയായി വര്‍ഗീസ് ചിറ്റാരിക്കാല്‍, (പ്രസിഡന്റ ) , സി എം മനോജ് കുമാര്‍ (സെക്രട്ടറി ), എം.ബി അബ്ദുള്‍ ജലീല്‍ (ട്രഷറര്‍) എന്നിവരെ സമ്മേളനം തിരത്തെടുത്തു.

 

error: Content is protected !!