മാവുങ്കാല്‍: പുതിയ കണ്ടം അടിയാര്‍കാവ് കരിഞ്ചാമുണ്ഡി അമ്മ ദേവസ്ഥാനം കളിയാട്ടമഹോത്സവത്തിന്റെ ഭാഗമായി നടന്ന നാള് മരം മുറിക്കല്‍ ചടങ്ങ് നടന്നു.നാള് മുറിക്കല്‍ ചടങ്ങിന് മുന്നോടിയായി നടന്ന ഘോഷയാത്രയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
അടിയാര് കാവ് കാരണവര്‍ ചന്ദ്രബാബു മേലടുക്കം, കര്‍മ്മികളായ രാജു പാണത്തൂര്‍, അനില്‍കുമാര്‍ കല്യാണ്‍ റോഡ്, ഭാസ്ക്കരന്‍ എം, അനില്‍കുമാര്‍ കല്യാണ്‍ റോഡ്, സുരേഷ് കുമാര്‍ കാസര്‍കോട്, ഹരീഷ് മേലടുക്കം,ഭവാനി കാരക്കുഴി,ഉമ കാസര്‍കോട്,സൗമ്യ ഏര്യാല്‍, സുകുമാരന്‍ വെളിച്ചപ്പാടന്‍,ഷാരു കുശാല്‍ നഗര്‍, എം.ശിവന് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. തറവാട്ടംഗങ്ങള്‍,സംക്രമ പൂജാ സമിതി അംഗങ്ങള്‍,മാതൃ സമിതി പ്രവര്‍ത്തകര്‍ കളിയാട്ട മഹോല്‍സവ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
