ശബരിമല തീര്‍ഥാടനത്തിന് കുടുംബസമേതമെത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു; മയിലാട്ടി ദേവന്‍പൊടിച്ചപാറ കരിമ്പാലക്കാല്‍ വീട്ടിലെ എം. ബാലകൃ ഷ്ണന്‍ ആണ് മരിച്ചത്

പൊയിനാച്ചി: ശബരിമല തീര്‍ഥാട നത്തിന് പുറപ്പെട്ട പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. മയിലാട്ടി ദേവന്‍പൊടിച്ചപാറ കരിമ്പാലക്കാല്‍ വീട്ടിലെ എം. ബാലകൃഷ്ണന്‍ (63) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 4 മണിയോടെ നീലമല കയറ്റത്തിനിടെയാണ് ദേഹാസ്വാസ്ഥ്യമു ണ്ടായത്. ഉടന്‍ നീലമല കാര്‍ഡിയോളജി സെന്ററില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ചയാണ് ബാലകൃഷ്ണനും ഭാര്യ കെ.വി. പ്രതിഭയും ഇളയ മകന്‍ ഗോപകുമാറും മറ്റും ദേവന്‍പൊടിച്ചപാറ അര്‍ധനാരീശ്വരക്ഷേത്രത്തില്‍ നിന്ന് ബസില്‍ ശബരിമലയിലേക്ക് യാത്ര പുറപ്പെട്ടത്. സൗദിയില്‍ ഏറെക്കാലമായി ബിസിനസുകാരനാ ണ് ഇദ്ദേഹം. നാട്ടിലെ പ്രമുഖ തെയ്യംകെട്ട് ഉത്സവങ്ങളുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്നു. ദേവന്‍പൊടിച്ചപാറ ക്ഷേത്രം വൈസ് പ്രസിഡന്റാണ്.
അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍. അമ്മ :എം. നാരായണി. മറ്റുമക്കള്‍: എം. പ്രബീഷ്, പ്രണവ് (സൗദി), എം കൃഷ്ണപ്രസാദ് (ദുബായ്). മരുമക്കള്‍: അമൃത, ജില്‍ഷ, കവിത. സഹോദരങ്ങള്‍: കാര്‍ത്യായനി (ബേഡഡുക്ക), നാരായണന്‍, രാജന്‍, ശശികു മാര്‍, ജയന്‍. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ.

 

error: Content is protected !!