കാഞ്ഞങ്ങാട്: കല്ലുകെട്ട് മേസ്തിരിയെ വീട്ടിനകത്ത് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കെ വെള്ളിക്കോത്ത ബി.വിജയന്‍ (47) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.15 മണിയോടെ തൂങ്ങിയ നിലയില്‍ കണ്ട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഹോസ്ദുര്‍ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നാരായണിയുടെയും പരേതനായ അലാമിയുടെയും മകനാണ്.ഭാര്യ: രജിത. സഹോദരങ്ങള്‍: അജയന്‍, യശോദ , ശുഭ , ശോഭ, ഭാസ്‌കരന്‍ .
