കാഞ്ഞങ്ങാട് : പൂച്ചക്കാട് യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കണ്ണൂര്‍ ഭാഗത്തേക്ക് പുലര്‍ച്ചെ 2 മണിക്ക് പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റ് ചേറ്റുകുണ്ട് ഭാഗത്ത് ഒരാളെ ട്രെയിന്‍ തട്ടിയിട്ടുണ്ടെന്ന് റെയില്‍വേ പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന്
നടത്തിയ പരിശോധനയിലാണ് പൂച്ചക്കാട് നിന്നും ജീന്‍സ് പാന്റ്‌സും ടീ ഷര്‍ട്ടും ധരിച്ചിട്ടുള്ള ഒരാളുടെ മൃതദേഹം പാളത്തിനരികില്‍ കണ്ടത്. പ്രാഥമിക ഘട്ടത്തില്‍ തിരിച്ചറിയാന്‍ സാധിച്ചില്ല. ബേക്കല്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി.
