ഭിന്നശേഷിക്കാരായ ആളുകളോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ നാം ശ്രദ്ധിക്കണം: കേന്ദ്ര സര്‍വകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശ്യാം പ്രസാദ്

അമ്പലത്തറ :ഭിന്നശേഷിക്കാരായ ആളുകളോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ നാം ശ്രദ്ധിക്കണമെന്ന്
കേന്ദ്ര സര്‍വകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശ്യാം പ്രസാദ് .
ലോക ഭിന്നശേഷി ദിനത്തില്‍ കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ അഭിമുഖ്യത്തില്‍ അമ്പലത്തറ സ്‌നേഹവീട്ടില്‍ വച്ച് ഭിന്നശേഷി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാപ്‌സ് റീജിയണല്‍ വൈസ് പ്രസിഡണ്ട് ഫാ: സോജന്‍ പനച്ചിക്കല്‍ മുഖ്യാതിഥിയായി. ക്യാപ്‌സ് ജില്ലാ പ്രസിഡന്റ് എം.സതീശന്‍ ഇരിയ അധ്യക്ഷനായി.സ്‌നേഹവീട് പി ആര്‍ ഓ രതീഷ് വി സ്വാഗതം പറഞ്ഞു. സ്‌നേഹവീട് ചെയര്‍മാന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ,സെന്റര്‍ ഇന്‍ ചാര്‍ജ് ബിറ്റ്‌സി ഷിബു, പിടി എം എ .പ്രസിഡന്റ് ജയിന്‍ പി വര്‍ഗീസ് , സനാതന കോളേജ് സൈക്കോളജി വിഭാഗം മേധാവി കൃഷ്ണപ്രിയ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ എന്ന വിഷയത്തില്‍ മുതിര്‍ന്ന അഭിഭാഷകനും സ്‌നേഹം സെക്രട്ടറിയുമായ അഡ്വ.കെ. പീതാംബരന്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.

 

 

 

 

error: Content is protected !!