കാഞ്ഞങ്ങാട് : നഗരസഭ -പഞ്ചായത്ത് തലത്തില്‍ ജനുവരി 15 മുതല്‍ ഫെബ്രുവരി 22 വരെ സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനത്തിന് വേണ്ടിയുള്ള കാഞ്ഞങ്ങാട് നഗരസഭ സമിതിയുടെ സ്വാഗത സംഘ രൂപികരണം പുതിയ കോട്ട സൂര്യവംശി റസിഡന്‍സി ഹാളില്‍ നടന്നു. രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ഡി. സന്തോഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. പി. അരവിന്ദന്‍ അധ്യക്ഷനായി. പി. കൃഷ്ണന്‍ ഏച്ചിക്കാനം, പി ബാബു പുല്ലൂര്‍, പി. ദാമോധര പണിക്കര്‍, വയലപ്രം നാരായണന്‍, അഭിലാഷ് ചെമ്മട്ടംവയല്‍ , കെ.വി. ഗോവിന്ദന്‍, കെ.വി.ഗണേശന്‍, ഗുരുദത്ത് റാവു, എച്ച് ആര്‍ സുകന്യ, ശാലിനി പ്രഭാകരന്‍, കുസുമം ശിവപ്രസാദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വി. രാജന്‍ സ്വാഗതവും കെ.ടി സുനില്‍ നന്ദി പറഞ്ഞു. അഡ്വ. പി. അരവിന്ദന്‍ (ചെയര്‍മാന്‍)
കെ. രവിചന്ദ്രന്‍ (ജനറല്‍ കണ്‍വീനര്‍), വി.രാജന്‍ (ട്രഷറര്‍), തുടങ്ങി 501 അംഗ കമ്മിറ്റി രുപീകരിച്ചു. നിലേശ്വരം നഗരസഭസമിതിയുടെ
സ്വാഗത സംഘ രൂപികരണം യോഗം ആര്‍ എസ് എസ് ജില്ലാ സഹസംഘ ചാലക് പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.വി വിനോദ് അധ്യക്ഷനായി. പി .കൃഷ്ണകുമാര്‍, കെ.വി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ.വി വിനോദ് (ചെയര്‍മാന്‍),കെ.വി ഉണ്ണികൃഷ്ണന്‍ (ജനറല്‍ കണ്‍വീനര്‍), കെ പരമേശ്വരന്‍ (ട്രഷറര്‍). ഫെബ്രുവരി 22നാണ് നീലേശ്വരം
ഹിന്ദു ഏകതാസമ്മേളനം നടക്കുക.
